ദൈവസമ്പാദനം സമൂഹനന്മയ്ക്ക് വേണ്ടിയുള്ളത് :കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്

തിരുവനന്തപുരം:ദൈവസമ്പാദനം സമൂഹനന്മയ്ക്കു വേണ്ടിയാണെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര സുറിയാനി കത്തോലിക്കാസഭ തിരുവനന്തപുരം മേജർ അതിരൂപതയുടെ നവതിവർഷം പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവതിവർഷത്തിന്റെ ആരംഭമായി ദൈവാനുഗ്രഹത്തിന്റെ 90 വർഷങ്ങൾ ക്കു നന്ദി അർപ്പിച്ചു കൊണ്ട് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ സമാധാനരാജ്ഞി ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ചു .മേജർ അതിരൂപത വികാരി ജ നറാൾമാരായ ഡോ. മാത്യു മന ക്കരക്കാവിൽ , കോർ എപ്പിസ്‌കോപ്പ ഡോ. വർക്കി ആറ്റു പുറത്ത്, ഏബഹാം കരിമ്പിനാമണ്ണിൽ റമ്പാൻ, ചാൻസലർ റെവ ഡോ. ജോർജ് തോമസ് , ബസിലിക്ക റെകർ റവ. ഡോ. ജോൺ കുറ്റിയിൽ എന്നിവർ സഹകാർമികരായി രുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group