തിരുവനന്തപുരത്തും ഇനി മെട്രോ പ്രാവർത്തികമാകുന്നു.
ഇന്ന് ആരംഭിക്കുന്ന മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ അടങ്ങിയ പഠന റിപ്പോർട്ട് തയ്യാറായി. നിലവിൽ, അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് പഠന റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്കരണത്തെ കുറിച്ചും, ഏത് തരത്തിലുള്ള മെട്രോ സംവിധാനമാണ് നടപ്പാക്കേണ്ടതെന്നതിനെ കുറിച്ചുമുള്ള പഠനങ്ങളും നടത്തിയിട്ടുണ്ട്.
ജൂലൈ 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗം റിപ്പോർട്ട് പരിഗണിക്കുന്നതാണ്. 2015ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, ഈ രണ്ട് സ്ഥലങ്ങളിലേയും നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സർക്കാർ കൈമാറിയിട്ടുണ്ട്. 6,728 കോടി രൂപ വകയിരുത്തിയ ഈ പദ്ധതി വർഷങ്ങൾ പിന്നിട്ടിട്ടും പ്രാരംഭ ഘട്ടത്തിലാണ്. കോഴിക്കോട് നിർമ്മിക്കുന്ന മെട്രോ റെയിലുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group