കോസ്റ്റ റിക്കയിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നും കൂദാശ ചെയ്ത തിരുവോസ്തികളും, ആരാധനക്കുപയോഗിക്കുന്ന വിശുദ്ധ വസ്തുക്കളും മോഷണം പോയസംഭവംത്തിൽ പരിഹാര പ്രാര്‍ത്ഥനക്ക് ആഹ്വാനം നൽകി സഭ നേതൃത്വം.
വടക്കന്‍ കോസ്റ്റ റിക്കയിലെ സിയുഡാഡ് ക്യുസാദ രൂപതയിലെ പൊക്കോസോളിലെ ലിമായിലെ വിശുദ്ധ റോസിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ മോഷണം പോയതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. ബലിപീഠം ആകെ അലംകോലമായാണ് കിടന്നിരുന്നതെന്നും മോഷണം സംബന്ധിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രൂപത അറിയിച്ചു. പരമശക്തനായ ദൈവത്തിലും, പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയിലും വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടിരിക്കുവാന്‍ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഇന്ന് ഒക്ടോബര്‍ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പരിഹാര ബലിയര്‍പ്പണവും, പ്രാര്‍ത്ഥനയും നടത്തുമെന്ന് ഇടവക വികാരിയായ ഫാ. ഗെയിസണ്‍ ഓര്‍ട്ടിസ് മാരിന്‍ അറിയിച്ചു. വിശ്വാസത്തെയും, സുരക്ഷയെയും ബാധിക്കുന്ന കാര്യമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കുവാന്‍ കഴിയുന്നതല്ലെന്നു ഫാ. ഓര്‍ട്ടിസ് കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്ത വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഒരു സമൂഹവും പഴയതുപോലെ ആയിരിക്കില്ലെന്നും, കൂടുതല്‍ ജാഗരൂകരായിരിക്കുവാനും, സുവിശേഷ പ്രഘോഷണത്തോട് കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുവാനുമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group