ഈ ക്രിസ്മസിന് ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ “ബേത്‌ലഹേമിലെ കണ്മണി” തരംഗമാകുന്നു..

ക്രിസ്മസിന്റെ സൗന്ദര്യം വാരി വിതറിക്കൊണ്ട് വീണ്ടും ഒരു ക്രിസ്മസ് ഗാനം കൂടി ജന ഹൃദയങ്ങൾ കീഴടക്കുന്നു.റൂഹാലയ മേജർ സെമിനാരിയുടെ നേതൃത്വത്തിൽ എം എസ് ടി സഭാ സമൂഹത്തിന്റെ മേജർ സെമിനാരി അണിയിച്ചൊരുക്കിയ മനോഹരമായ ക്രിസ്മസ് ഗാനമാണ് ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ജനഹൃദയങ്ങൾ കീഴടക്കുന്നത്.

നെഞ്ചിനുള്ളിൽ സ്നേഹം കൊണ്ടൊരു പുൽക്കൂട് ഒരുക്കുവാൻ, ത്യാഗം കൊണ്ട് അതിൽ ഒരു പുൽക്കച്ച മേയുവാൻ, സാന്ത്വനം കൊണ്ട് അതിന്റെ ചുവരുകൾക്ക് ചായംപൂശുവാനും നന്മയുള്ള ഈ ക്രിസ്മസ് ഗാനം എല്ലാവർക്കും പ്രചോദനമാകും.
Bro. അനിറ്റ് ഫ്രാൻസിസ് മുല്ലശ്ശേരി എഴുതിയ വരികൾക്ക് Bro. അലൻ വർഗീസ് വരൂർ ഈണം പകർന്നിരിക്കുന്നു.
ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഈ മനോഹരമായ ഗാനം ചുരുങ്ങിയ സമയം കൊണ്ടു തന്നെ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group