ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭവനങ്ങളിലുണ്ട്.
ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം, ജീവൻ നഷ്ടപ്പെടുവാൻ പാടില്ല.
മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത്, സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ ഉള്ളവരോ ആകട്ടെ.
അവരെ കൈകാര്യം ചെയ്യുമ്പോൾ പോലീസിനും ആരോഗ്യ പ്രവർത്തകർക്കും എന്നല്ല ഏത് സാമൂഹ്യ പ്രവർത്തകർക്കും ജാഗ്രത വേണം.
റോഡിൽ നടക്കുമ്പോൾ എതിരെ വരുന്ന വ്യക്തിയെ എങ്ങനെ വിശ്വസിക്കും?
വീടുകളിൽ,സ്ഥാപനങ്ങളിൽ ,തെരുവിൽ മയക്കുമരുന്നിന് അടിമപ്പെട്ടവരെ തിരിച്ചറിഞ്ഞാൽ അവക്ക് എത്രയും വേഗം സുരക്ഷിത ചികിത്സ നൽകുവാൻ ശ്രദ്ധിക്കണം.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരു അദ്ധ്യാപകൻ, രണ്ട് കുട്ടികളുടെ പിതാവ്, ഇപ്പോൾ കൊടും കുറ്റവാളിയായി മാറിയിരിക്കുന്നു.
ഈ സംഭവം ഉണ്ടായപ്പോൾ പ്രതികരിച്ച ഗവർണർ ,മുഖ്യമന്ത്രി ,ആരോഗ്യ മന്ത്രി .. നടത്തിയ ഇടപെടലുകളും നടപടികളും മറക്കുന്നില്ല l.
എങ്കിലും ഒരുകാര്യം പറയാതെ വയ്യ. ആ ആശുപത്രിയിൽ പോലീസുകാർ 4 പേർ , ജീവനക്കാർ , സുരക്ഷാ ജീവനക്കാർ , സഹ പ്രവർത്തകർ …
നോക്കി നിന്നോ ?
മാനസിക ആരോഗ്യം നഷ്ട്ടപ്പെട്ട ഒരാൾ മേശപ്പുറത്തുനിന്നും കത്രികയെടുത്തു, ചികിത്സ നടത്തിയ ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചപ്പോൾ എല്ലാവരും ഭയപ്പെട്ട് ഓടിയൊളിച്ചു.
ഒരു കസേര എടുത്തു എറിഞ്ഞെങ്കിലും ആ മാനസിക രോഗിയെ ഓടിക്കുവാൻ കഴിഞ്ഞില്ല. സമൂഹത്തിൻെറ ഭയം നിറഞ്ഞ മനസ്സ് കാണുമ്പോൾ ഭീതിയും ആശങ്കയുമുണ്ട്.
നമ്മുടെ ചിന്തയും ചർച്ചകളും വിവിധ മേഖലകളിലേക്ക് വ്യാപിക്കണം.
മനുഷ്യ ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വളരെ ഗൗരവ്വമായി ഈ സംഭവത്തെ കാണുന്നു.
ആശങ്കയും വേദനയും പ്രതിധേധവും പങ്കുവെക്കുന്നു.
ഇന്നലെ രാത്രി 9 -30 ന് കടുത്തുരുത്തിയിലെ ഡോ .വന്ദനയുടെ ഭവനത്തിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു .
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ജനറൽ സെക്രട്ടറി ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടനും അദ്ദേഹത്തിൻെറ മകൻ ജോണും സഹ പ്രവർത്തകരും കൂടെയുണ്ടായിരുന്നു .
ദുഃഖം കടിച്ചമർത്തി അനേകർ തിങ്ങിനിറഞ്ഞിരുന്നു .
മരണം എപ്പോഴും എവിടെയും സംഭവിക്കാം ,മുന്നിലുള്ള വ്യക്തി കൊലയാളിയായി മാറുന്ന ദുരവസ്ഥ ,മയക്കുമരുന്നിൻെറ അടിമകളാകുന്നവർ തന്നെ ചികിൽസിക്കുന്ന ഡോക്ടറെപ്പോലും ആക്രമിച്ചു കൊല്ലുന്ന അവസ്ഥ എങ്ങനെ സഹിക്കും ? മറക്കും? ..
ഡോ .വന്ദനയുടെ ഭവനത്തിലെത്തിയപ്പോൾ ആ മാതാപിതാക്കളുടെ വേദനയും ,നാട്ടുകാരുടെ വിഷമവും വിശദീകരിക്കുവാൻ കഴിയുന്നതല്ല.
ഒരു കത്രിക മാത്രം ഉപയോഗിച്ചാണ് കുറ്റം ചെയ്തത് .അപ്പോൾ ഒരു സംശയം ഈ അദ്ധ്യാപകൻ ഒരു നാടൻ തോക്കുമായിട്ടാണ് സ്കൂളിൽ എത്തിയതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ?
ഒരു മാനസിക രോഗിക്ക് സമനില തെറ്റിയപ്പോൾ, എല്ലാവരും പകച്ചുനിന്നത് എങ്ങനെ മറക്കും?
മാനസിക നിലക്ക് താളം തെറ്റിയവരെ ,മയക്കുമരുന്നിന് അടിമപെട്ടവരെ പൊതുജനങ്ങൾ എത്തുന്ന ചികിത്സാ റൂമിൽ പരിശോധിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം.
ഒരാളുടെ അവിവേകം അപരന്റ്റെ ജീവിതം നഷ്ടപ്പെടുവാൻ ഇടവരുത്തരുത്.
പേടിച്ചോടിയ ആരോഗ്യ പ്രവർത്തകർ സമനില വീണ്ടെടുത്തപ്പോൾ എങ്കിലും സമ്മതിക്കുമോ ?
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആ ഡോക്ടറുടെ ജീവൻ നഷ്ട്ടപ്പെടുവാൻ പാടില്ലായിരുന്നു . ഇപ്പോൾ ഐ എം എ യുടെ നേതൃത്വത്തിൽ നടത്തുന്ന ആശുപതിയിലെ സേവനം ഉപേക്ഷിച്ചുള്ള സമരം ഉടനെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കടപ്പാട് : സാബു ജോസ് എറണാകുളം
എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group