ഇത് അഭിമാന നിമിഷം ! ഓഫീസേഴ്സ് ട്രെയിനി അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 297 ഉദ്യോഗസ്ഥരെ സൈന്യത്തിലേക്ക് നിയോഗിച്ചു

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ 258 ഓഫീസർ കേഡറ്റുകളും 39 വനിതാ ഓഫീസർ കേഡറ്റുകളും ഇന്ത്യൻ കരസേനയുടെ വിവിധ വിഭാഗങ്ങളിലേക്ക് കമ്മീഷൻ ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ടിലെ പരമേശ്വരൻ ഡ്രില്‍ സ്ക്വയറില്‍ നടന്ന പാസിങ് ഔട്ട് പരേഡ് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറല്‍ എൻ.എസ്. രാജ സുബ്രഹ്മണി ഉദ്ഘാടനം ചെയ്തു.

സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ഓഫീസർ കേഡറ്റുകളും അഞ്ച് വനിതാ ഓഫീസർ കേഡറ്റുകളും അവരുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു വർഷം നീണ്ട കഠിന പരിശീലനത്തിന്റെ പരിസമാപ്തിയായാണ് പരേഡ് അടയാളപ്പെടുത്തിയത്.

ഓഫീസർ കേഡറ്റുകള്‍ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സിന്റെ 118-ാം ബാച്ചിലും സ്ത്രീകള്‍ 32-ാം ബാച്ചിലും ഉള്‍പ്പെടെ ഇവർ ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് തത്തുല്യ കോഴ്‌സുകളും പൂർത്തിയാക്കി. ബറ്റാലിയൻ അണ്ടർ ഓഫീസർ ഇതിനു പുറമെ സാമ്രാത് സിങ്ങിന് സോർഡ് ഓഫ് ഓണറും, ഒടിഎ സ്വർണ്ണ മെഡല്‍ സിമ്രാൻ സിംഗ് രതിക്കും, വെള്ളി മെഡല്‍ അക്കാദമി അണ്ടർ ഓഫീസർ തനിഷ്‌ക ദാമോദ്രനും, വെങ്കല മെഡല്‍ അക്കാദമി കേഡറ്റ് അഡ്‌ജറ്റൻ്റ് ദേവേഷ് ചന്ദ്ര ജോഷിക്കും ലെഫ്റ്റനൻ്റ് ജനറല്‍ എൻ.എസ്. രാജ സുബ്രഹ്മണി സമ്മാനിച്ചു.

മാതൃകാപരമായ നേട്ടങ്ങള്‍ക്കായി ഓഫീസർ കേഡറ്റുകളേയും ഒടിഎ സ്റ്റാഫുകളേയും വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് തന്റെ പ്രസംഗത്തില്‍, അഭിനന്ദിച്ചു. രാജ്യത്തിനുള്ള നിസ്വാർത്ഥ സേവനത്തിന്റെ സൈനിക മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കാനും എല്ലാവരിലും മികവ് പുലർത്താനും പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരെ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group