തലവേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും പരിഹാരം ഈ ഇലയിലുണ്ട്..

ചെറുനാരങ്ങ പോലെ തന്നെ ഏറെ ഗുണങ്ങള്‍ ഉള്ളതാണ് ചെറു നാരങ്ങയുടെ ഇലയും. ചെറുനാരങ്ങയുടെ ഇലകള്‍ തിളപ്പിച്ച്‌ കുടിക്കുന്നതിലൂടെ പല പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയും.

മാത്രമല്ല ചെറുനാരങ്ങയുടെ ഇല മണക്കുന്നതിലൂടെ സമ്മർദ്ദത്തില്‍ നിന്ന് മോചനം ലഭിക്കും. ഇതിന്റെ ഇലകളുടെ സുഗന്ധം മനസ്സിനെ ശാന്തമാക്കുകായും ചെയ്യുമത്രേ..

10-12 ഇലകള്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക, ആ വെള്ളം ഒരു ഗ്ലാസില്‍ നിന്നും അര ഗ്ലാസ് ആകുന്നതുവരെ തിളപ്പിക്കുക. ശേഷം അത് അരിച്ചെടുത്ത് അതില്‍ തേൻ ചേർത്ത് കുടിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം പകരും. ഈ ഇലയില്‍ ആൻറി ഓക്സിഡൻറ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം ഒഴിവാക്കുന്നതിലൂടെ മൈഗ്രെയ്ൻ പ്രശ്നങ്ങളും ഒഴിവാക്കും.

ഉറക്കമില്ലായ്മയുടെ പ്രശ്‌നമുണ്ടെങ്കില്‍ അത് മറികടക്കാനും നാരങ്ങ ഇലകള്‍ കൊണ്ട് സാധിക്കും. ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള ഗുണങ്ങള്‍ നാരങ്ങയ്ക്കുള്ളില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനായി നാരങ്ങയില ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കാം.

കിഡ്‌നി സ്‌റ്റോണിന്റെ പ്രശ്‌നം മാറ്റാനും നിങ്ങള്‍ക്ക് നാരങ്ങ ഇലയുടെ സത്ത് ഉപകരിക്കും. ഈ സത്തില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയും. ഇനി നിങ്ങള്‍ക്ക് നേരത്തെ തന്നെ വൃക്കയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ അതിന്റെ വലിപ്പം വർദ്ധിക്കുന്നത് തടയാനും ഈ നാരങ്ങ ഇലകള്‍ വളരെ ഉപയോഗപ്രദമാകുമെന്നാണ് പറയുന്നത്.

പെക്റ്റിൻ എന്ന ലയിക്കുന്ന ഫൈബറിന്റെ പ്രധാന ഉറവിടമാണ് നാരകം. ശരീരഭാരം നിയന്ത്രിക്കാനും ഇതിന്റെ ഇലകള്‍ സഹായിക്കുന്നു.

മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ക്ക് നാരകത്തിന്റെ ഇല സഹായിക്കും. ശരീരത്തിലെ പാടുകളെ ഇല്ലാതാക്കുന്നതിനും നാരങ്ങ ഇല സഹായിക്കും. മുള്‍ട്ടാണി മിട്ടി പോലുള്ള ഫേസ് പായ്‌ക്കുകളില്‍ നാരങ്ങാ സത്ത് ഉപയോഗിക്കുന്നത് തിളക്കമാർന്ന ചർമ്മം ലഭിക്കുന്നു.

ചെറുനാരങ്ങാ ഇലയുടെ സത്ത് ഐസ് ക്യൂബാക്കി ചർമ്മത്തില്‍ വെക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക ജലാശം നിലനിർത്തുന്നു. ചർമത്തിന്റെ നിറം വർദ്ധിക്കുന്നതിനും ഇത് സഹായിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m