തിരു സഭയിൽ ശ്ലൈഹിക ചുമതല വഹിക്കുന്നവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചക ധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശ്ശേരി ആർച്ച് ബിഷപ്പമായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയൊരു പാരമ്പര്യം പുലർത്തുന്ന ഒരു മേഖലയാണ് മലബാർ. അതിന്റെ പ്രധാന കേന്ദ്രം തലശ്ശേരി അതിരൂപതയാണ്. ഈ അതിരൂപതയുടെ പ്രധാന ശുശ്രൂഷകനായാണ് മാർ പാംപ്ലാനി ചുമതലയേൽക്കുന്നത്. മെത്രാൻമാരുടെ ഉത്തരവാദിത്വം മൂന്നു തലങ്ങളിൽ പ്രശോഭിക്കേണ്ടതുണ്ട്. ഒന്നാമത്തേത് ആത്മീയ ശുശ്രൂഷയാണ്. രണ്ടാമത്തേത് അജപാലന ശുശ്രൂഷയും മൂന്നാമത്തേത് സാമൂഹ്യ ശുശ്രൂഷയുമാണ്. ഈ മൂന്നു തലങ്ങളിലും തലശ്ശേരി രൂപതയിൽ വന്നിട്ടുള്ള മേലധ്യക്ഷൻമാർ സ്തുത്യർഹമായ സേവനം നൽകിയിട്ടുണ്ട്. പാംപ്ലാനി പിതാവും അതു വേണ്ട വിധത്തിൽ നിർവഹിക്കുമെന്നതിൽ ആർക്കും സംശയമില്ല-മാർ ആലഞ്ചേരി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group