മെക്സിക്കോ: അബോർഷൻ കുറ്റകൃത്യമല്ലാതാക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മെക്സിക്കൻ ആർച്ച് ബിഷപ്പ് കർദിനാൾ അഗ്വെയർ റീട്ടെസ്..നിഷ്കളങ്ക ജീവന് നേരെയുള്ള ആക്രമണം ദൈവത്തിന് നേരെയുള്ള ആക്രമണം ആണെന്ന് അദ്ദേഹം പറഞ്ഞു.അമ്മയുടെ ഉദരത്തിൽ ഉരുവായ ശിശു ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ് കത്തോലിക്ക വിശ്വാസം.
അതുകൊണ്ടുതന്നെ അത് പവിത്രമാണ് അതിനാൽ ഗർഭധാരണ നിമിഷം മുതൽ തന്നെ മനുഷ്യജീവൻ ആദരിക്കപ്പെടണമെന്നണ് ഓരോ ക്രൈസ്തവരും പഠിക്കുന്നത്.അതിനാൽ പ്രതികരിക്കാൻ പോലും കഴിവില്ലാത്ത നിഷ്കളങ്ക ജീവൻ നശിപ്പിക്കുന്നവർ ദൈവത്തോട് മറുതലിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.അതിനാൽ ജീവന്റെ മൂല്യം സംരക്ഷിക്കുവാൻ ഭരണസംവിധാനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group