ഭീകരവാദത്തെ താലോലിക്കുന്നവർ വൻ അപകടം ക്ഷണിച്ചുവരുത്തും: ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ

മതത്തിന്റെ മറപിടിച്ച് ഭീകരവാദത്തെ വെള്ളപൂശാൻ നടത്തുന്ന ബോധപൂർവ്വവും സംഘടിതവുമായ കുത്സിതശ്രമങ്ങൾക്ക് കീഴ്പ്പെട്ടാൽ വൻ അപകടം ഭാവിയിൽ സമൂഹം ക്ഷണിച്ചു വരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ.

ഭരണാധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി ഭീകരവാദ പ്രസ്ഥാനങ്ങളോട് സന്ധി പ്രഖ്യാപിച്ച് കൂട്ടുചേരുന്നവരും ഇവർക്കായി കുടപിടിക്കുന്നവരും മാതൃരാജ്യത്തെയും ജനങ്ങളെയും നാശത്തിലേക്കു തള്ളിവിടുന്നുവെന്ന് തിരിച്ചറിയണം. രാഷ്ട്രീയ പാർട്ടികളിലൂടെ ഭീകരവാദ ശക്തികൾ ഭരണസംവിധാനത്തിനുള്ളിലേക്കു നുഴഞ്ഞു കയറുന്നതിന്റെ സൂചനകളും തെളിവുകളും പുറത്തുവന്നിട്ടും ഉത്തരവാദിത്തപ്പെട്ടവർ പുറംതിരിഞ്ഞു നിൽക്കുന്നത് കേരളസമൂഹം ചോദ്യം ചെയ്യണം.

സുഡാനിലും നൈജീരിയയിലും ഇസ്ലാമിക ഭീകരാക്രമത്തിൽ നിരവധി ക്രൈസ്തവർ, കുഞ്ഞുങ്ങളടക്കം ദിനംപ്രതി കൊല്ലപ്പെടുന്നത് കേരള മനഃസാക്ഷി കാണാതെ പോകരുത്. കോംഗോയിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതിൻ്റെ പേരിൽ 14 ക്രൈസ്തവരെ ഐ.എസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് കഴുത്തറുത്തു കൊന്നപ്പോൾ കേരളത്തിലെ മതേതരവാദികൾ മൗനം പാലിച്ചതും മറക്കരുത്. ഇറാക്കിൽ യസീദി ക്രൈസ്തവരെ ഐ.എസ് ഭീകരവാദികൾ കൂട്ടക്കൊല നടത്തിയപ്പോഴും, അവശേഷിച്ചവർ പാലായനത്തിനു വിധേയമായപ്പോഴും സ്ത്രീകളെയൊന്നാകെ ലൈംഗികാടിമകളാക്കുകയും കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുകയും ഒരു സമൂഹത്തെത്തന്നെ വംശഹത്യ നടത്തുകയും ചെയ്തപ്പോഴും കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയനേതൃത്വം മൗനവ്രതത്തിലായത് പൊതുസമൂഹം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group