പ്രേമം നടിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല.പക്ഷേ പണ്ടൊക്കെ ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെന്ന് തോന്നുന്നു.എന്നാല്‍ ഇന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായ ഒരു പാട് സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.പ്രേമം നടിച്ച് നിരവധി പെണ്‍കുട്ടികളെ ചതിച്ചതിന്റെ വിവരങ്ങള്‍ നാമിന്ന് മിക്കവാറും കേള്‍ക്കുന്നു.പക്ഷേ അതൊന്നും മാധ്യമങ്ങളിൽ വാര്‍ത്ത ആകുന്നില്ല.നേരെ മറിച്ച് ഒരു ക്രിസ്ത്യാനി ഒരു അക്രൈസ്തവ പെണ്‍കുട്ടിയെ പ്രേമം നടിച്ച് ചതിക്കുകയാണെന്ന് കരുതുക. ആ സംഭവം പുറത്തായാല്‍ എവിടെയും ചര്‍ച്ച അതുമാത്രമായി മാറുന്നു?
സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും വാര്‍ത്തവരും.പക്ഷേ അന്യമതസ്ഥര്‍ ക്രിസ്ത്യന്‍ കുട്ടികളെ ചതിച്ച് നശിപ്പിച്ചാല്‍ ഒരു ചെറിയ വാര്‍ത്തപോലും കാണില്ല. അവരുടെ കുടുംബത്തില്‍ മാത്രം വേദന നിറഞ്ഞു നിൽക്കും.
ഇതാണിന്ന് സംഭവിക്കുന്നത്.ഈ തിരിച്ചു വ്യത്യാസത്തില്‍നിന്നുതന്നെ ഉള്ളിലിരുപ്പ് അറിയാം.
കേരളം എന്തുകൊണ്ടും സുരക്ഷിതമായ നാടാണ് എന്ന് നാം കരുതിയിരുന്നു. ഇപ്പോഴത് മയക്കുമരുന്ന് ലോബിയുടെയും കള്ളക്കടത്തുകാരുടെയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെയും നാടായി മാറിക്കൊണ്ടിരിക്കുന്നു.
ഇനിയൊരു മറു ചോദ്യം കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ക്രിസ്ത്യാനി പെണ്‍കുട്ടികൾ എന്തിനാണ് ഈ കെണിയില്‍ വീഴാന്‍ പാകത്തിന് വഴിയൊരുക്കുന്നത്? അവരുടെ മാതാപിതാക്കള്‍ അവരെ നല്ലൊരു ജീവിതത്തിലേക്ക് നയിക്കുവാന്‍ ഉറപ്പായും സഹായിക്കുകയില്ലേ?
മാതാപിതാക്കള്‍ അവര്‍ക്ക് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തി നല്‍കുകയില്ലേ?
ദൈവത്തെക്കാളും മാതാപിതാക്കളെക്കാളും എന്തിനാണ് ഈ പെണ്‍കുട്ടികള്‍ വല്ലവരെയും വിശ്വസിക്കുന്നത്?
പ്രേമിച്ചും പ്രേമം നടിച്ചും നുണ പറഞ്ഞും ചതിക്കണം എന്ന ഉദ്ദേശത്തോടെയും പലരും വരും. പലരും പലരെയും അയയ്ക്കും. പെട്ടുപോകരുത്. ചതിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തനിസ്വഭാവം കാണിച്ചല്ലല്ലോ അടുത്തുകൂടുന്നത്?
തനിസ്വഭാവം അറിഞ്ഞാല്‍ ആരെങ്കിലും കൂടെ പോകുമോ?അവര്‍ അഭിനയിക്കുകയാണ്. ബിരിയാണി കഴിച്ചിട്ടുണ്ടോ? ഐസ്ക്രീം കഴിച്ചിട്ടുണ്ടോ ഇമ്മാതിരി ചോദ്യങ്ങളിൽ വീണുപോകുകയാണ്.
അതിനാല്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.ആത്മസംയമനം കാണിക്കണം.സ്വന്തം ഭാവിയെപ്പറ്റി കരുതല്‍ ഉള്ളവരായിരിക്കണം.സ്വന്തം ജീവനെ അന്യന്മാര്‍ വട്ടുതട്ടാന്‍ വഴിയുണ്ടാക്കിക്കൊടുക്കരുത്.വിശ്വസിക്കാവുന്ന ദൈവത്തെയും കുടുംബത്തെയും തള്ളിപ്പറഞ്ഞ്, വിശ്വസിക്കുവാന്‍ കൊള്ളാത്ത, ചതിയന്മാരായ, പ്രേമിച്ചും പ്രേമം അഭിനയിച്ചും നടക്കുന്ന വല്ലവരെയും വിശ്വസിച്ച് അവിവേകം കാണിക്കരുത്.എല്ലാം നഷ്ടപ്പെട്ടശേഷം വിലപിച്ചതുകൊണ്ടോ ചതിച്ചവനെ പിടിച്ച് ജയിലില്‍ ഇട്ടതുകൊണ്ടോ ജീവിതം രക്ഷപ്പെടില്ലല്ലോ.നല്ലൊരു ഭാവി ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ ഉണ്ട്. അത് തല്ലിക്കെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. മാതാപിതാക്കളും കൂടുതല്‍ ജാഗ്രതയും പ്രാര്‍ത്ഥനയും ഉള്ളവരായി മാറേണ്ടതും ഉണ്ട്. അങ്ങനെ മാത്രമേ ഈ ഗൂഢപദ്ധതിയെ തകര്‍ക്കാനാവൂ.
കടപ്പാട്
ജയ്മോൻ കുമരകം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group