സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ഭൗതീക ശരീരം മാറ്റിയതോടെ പാപ്പയെ ഒരു നോക്കു കാണാന്‍ വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നു.
രാവിലെ 7:15 ന് പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്ന് ഭൗതിക ശരീരം ബസിലിക്കയിലേക്ക് കൊണ്ടുവന്നു. സഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് മുകളിലുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ മൃതശരീരംവെച്ചതോടെ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു.
പൊതുദര്‍ശനം വരും ദിവസങ്ങളില്‍ ഉണ്ടെങ്കിലും ആദ്യ ദിനത്തില്‍ തന്നെ ആയിരങ്ങളാണ് പാപ്പയെ ഒരു നോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു വത്തിക്കാന്‍ സമയം വൈകീട്ട് എഴു മണി വരെ (ഇന്ത്യന്‍ സമയം രാത്രി 11.30) പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. നാളെയും മറ്റന്നാളും രാവിലെ 7 മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group