എയിൽസ്‌ഫോർഡ് തീർത്ഥാടനത്തിൽ പങ്ക് ചേർന്ന് ആയിരങ്ങൾ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് എയിൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിൽ പങ്ക്ചേർന്ന് ആയിരങ്ങൾ.

സഭയെയും സമൂഹത്തെയും ഒരുമിച്ചു നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിൽ വിശ്വാസികളോട് ഉദ്ബോധിപ്പിച്ചു.

ഓരോ തീർത്ഥാടനവും ദൈവജനത്തിന്റെ കൂട്ടായ്മയിൽ ആയിരക്കുന്നതിലൂടെ അവർ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നുവെന്ന് പിതാവ് പറഞ്ഞു.രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലികാട്ട്, പാസ്റ്ററൽ കോഡിനേറ്റർ ഫാ. ഡോ. ടോം ഓലിക്കരോട്ട്, മിഷൻ ഡയറക്ടർ ഫാ. മാത്യു കുരിശുംമൂട്ടിൽ റീജിയണിലെ മറ്റ് കോഡിനേറ്റര്‍മാര്‍ എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.

ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​മ​മാ​യ കെ​ന്‍റി​ലെ പു​ണ്യ​പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് പ്ര​യ​റി പ​രി​ശു​ദ്ധ ദൈ​വ​മാ​താവ് വിശുദ്ധ സൈ​മ​ൺ സ്റ്റോ​ക്ക് പി​താ​വി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉത്തരീ​യം (വെ​ന്തി​ങ്ങ) ന​ൽ​കി​യ വി​ശു​ദ്ധ ഭൂ​മി​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള മരിയ​ഭ​ക്ത​രു​ടെ ആ​ത്മീ​യ സ​ങ്കേ​ത​വു​മാ​ണ് എയിൽസ്‌ഫോർഡ് പ്രിയോറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m