സ്റ്റാൻ സ്വാമിയുടെ മോചനം : രണ്ടായിരത്തോളം പേർ ഒപ്പിട്ട നിവേദനം ഗവൺമെന്റിന് സമർപ്പിച്ചു.

തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി നിരന്തരമായി തള്ളിയ പശ്ചാത്തലത്തിൽ മോചനം ആവശ്യപ്പെട്ടുകൊണ്ട് രണ്ടായിരത്തോളം പേർ ഒപ്പിട്ട നിവേദനം ഗവൺമെന്റിന് കൈമാറി..
84 കാരനായ ജസ്യൂട്ട് വൈദികൻ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിതിയും, നിരപരാധിത്വവും കണക്കിലെടുത്തുകൊണ്ട് ജാമ്യമനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. 2018 ൽ മഹാരാഷ്ട്രയിലെ ഭിമാകോറെഗാവ്ൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെ 16 പേരെ കഴിഞ്ഞ ഒക്ടോബറിലാണ് എൻ.ഐ.എ കോടതി അറസ്റ്റ് ചെയ്തത്. എന്നാൽ താൻ ഇതുവരെ കൊറെഗാവ് സന്ദർശിച്ചിട്ടില്ലെന്നും ആക്രമണവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും നിരവധി തവണ ഫാദർ പറഞ്ഞിരുന്നു. ഏഴ് മാസത്തിലധികമായി ജാമ്യം പോലും നിഷേധിച്ച് ജയിലിൽ കഴിയുന്ന ഫാദറിന്റെ ആരോഗ്യനിലയും വളരെ മോശമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ജാമ്യം അനുവദിക്കണമെന്നും രണ്ടായിരത്തി അഞ്ഞൂറിലധികം പേർ ഒപ്പുവെച്ച നിവേദനത്തിൽ ആവശ്യപ്പെടുന്നു …

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group