ചിലിയിൽ നടന്ന മരിയൻ പ്രദക്ഷിണത്തിന് പങ്കുചേർന്ന് ആയിരങ്ങൾ..

ചിലി : ദേശീയ പ്രാർത്ഥനാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മരിയൻ പ്രദക്ഷിണം ശ്രദ്ധേയമാകുന്നു.പരിശുദ്ധ അമ്മയോട് വണക്കം പ്രഖ്യാപിച്ചും, മധ്യസ്ഥം തേടിയും നിരവധി ആളുകളാണ് പ്രദിക്ഷണത്തിൽ പങ്കെടുത്തത്.ചിലിയുടെ മധ്യസ്ഥയായും രാജ്യത്തെ സായുധ സൈന്യത്തിന്റെ സേനാപതിയുമായി ജനം വണങ്ങുന്ന പരിശുദ്ധ കർമലമാതാവിന്റെ തിരുസ്വരൂപവുമായാണ് രാജ്യമെമ്പാടും നടന്ന പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
കോവിഡ് പ്രോട്ടോക്കാൾ പാലിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ച പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികളാണ് അണിചേർന്നത്.

തലസ്ഥാനമായ സാന്റിയാഗോയിലെ കർമലമാതാ കത്തീഡ്രലിൽനിന്ന് മൊറാന്തേ പ്രവശ്യയിലേക്കും അവിടെനിന്ന് പ്ലാസ ദേ അർമാസിലേക്കും നടത്തിയ പ്രദക്ഷിണം ശ്രദ്ധേയമായിരുന്നു. പൂക്കൾകൊണ്ട് അലങ്കരിച്ച കർമലനാഥയുടെ തിരുരൂപം സ്ഥാപിച്ച വാഹനത്തിന് മുന്നിലായി ദേശീയപതായേന്തിയും ജപമാല അർപ്പിച്ചുമാണ് വിശ്വാസികൾ നീങ്ങിയത്.

പ്രദക്ഷിണം സാന്റിയാഗോ കത്തീഡ്രലിൽ തിരിച്ചെത്തിയശേഷം അർപ്പിച്ച ദിവ്യബലിയിൽ സാന്തിയാഗോ അതിരൂപതാധ്യക്ഷൻ കർദിനാൾ മോൻസി സെലെസ്റ്റിനോ മുഖ്യകാർമികനായിരുന്നു. ‘പരിശുദ്ധ കർമലനാഥേ, നിന്റെ കാൽക്കൽ ഞങ്ങൾ വീണ്ടും,’ എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group