ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ക്രൈസ്തവ വിശ്വാസികളായാ സ്ത്രീകൾക്ക് ജാമ്യം.വിശ്വാസികളായ സ്ത്രീകളെ ഒക്ടോബർ 13 -ന് പ്രാദേശിക കോടതി ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ അറസ്റ്റിലായ മറ്റ് നാലു പേരുടെ ജാമ്യാപേക്ഷകൾ ഒക്ടോബർ 16 -ന് കോടതി പരിഗണിക്കും. മൗ ജില്ലാ ആസ്ഥാനത്ത് ഞായറാഴ്ച പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുക്കുന്നതിനിടെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിനിരയായ 50 -ഓളം ക്രിസ്ത്യാനികളുടെ സംഘത്തിലെ അംഗങ്ങളാണ് ഈ ഏഴ് പേരും.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. “അവർ എപ്പോൾ വേണമെങ്കിലും ഞങ്ങളെ ആക്രമിക്കുകയും കുറ്റം ചുമത്തുകയും ചെയ്യുന്നതിനാൽ ഞങ്ങൾ ഭയപ്പെടുന്നു. പോലീസും രാഷ്ട്രീയനേതൃത്വവും അക്രമികൾക്കൊപ്പം നിൽക്കുന്നു” പ്രദേശത്ത് സേവനമനുഷ്ഠിക്കുന്നു ഒരു കത്തോലിക്കാ വൈദികൻ പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group