മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷം നടത്തിയ മൂന്ന് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു.
ക്രിസ്തുമസ് ആഘോഷത്തിൽ നിർബന്ധിത മതപരിവർത്തനം
നടത്തിയെന്ന കുറ്റത്തിനാണ് ഇവരെ ജയിലിലടച്ചത്. ഈ മൂന്ന് ക്രൈസ്തവരുടെയും കുടുംബങ്ങൾ ഇപ്പോൾ ഇവരെ ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമത്തിലാണ്.
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിസോലി ഗ്രാമത്തിലാണ് സംഭവം.നാല് തീവ്ര ഹിന്ദുത്വവാദികൾ ക്രിസ്തുമസ് ആഘോഷത്തെ തടസ്സപ്പെടുത്തുകയുംമധ്യപ്രദേശിലെ മതപരിവർത്തന നിരോധന നിയമം ലംഘിച്ച് അവിടെ മതപരിവർത്തന പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഇന്ത്യ ഹിന്ദുക്കൾക്കു മാത്രമുള്ള നാടാണെന്നും ക്രൈസ്തവരുടെ ഭൂമി തങ്ങൾ സ്വന്തമാക്കുമെന്നും തീവ്ര ഹിന്ദുത്വവാദികൾ ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ ജാംസിംഗ്, മാംഗു, അൻസിംഗ് എന്ന മൂന്ന് ക്രിസ്ത്യാനികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . പിന്നീട് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന തീവ്ര ഹിന്ദുത്വവാദികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയും ചെയ്തു.എന്നാൽ സമാധാനപരമായി നടന്ന ക്രിസ്തുമസ് ആഘോഷം തടസ്സപ്പെടുത്തിയതിന് തീവ്രഹിന്ദുത്വവാദികൾക്കെതിരെ ഇതുവരെ ഒരു നടപടിയും അധികാരികൾ സ്വീകരിച്ചിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group