ക്രൈസ്തവ കൂട്ടകൊലക്ക് പേരുകേട്ട നൈജീരിയൻ മണ്ണിൽ നിന്ന് മറ്റൊരു നടുക്കുന്ന വാർത്തകൂടി റിപ്പോർട്ട് ചെയ്യുന്നു. നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ (ISWAP) അംഗങ്ങൾ മൂന്നു ക്രൈസ്തവരെ കൊലപ്പെടുത്തി.
കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്.ഐ.എസ്) അതിന്റെ പ്രചാരണ ഔട്ട്ലറ്റായ അമഖ് ന്യൂസ് ഏജൻസിയിലൂടെ പുറത്തുവിട്ടു.
മുഖംമൂടി ധരിച്ച, തോക്കുധാരികളായ മൂന്നുപേർക്കു മുന്നിൽ ക്രിസ്ത്യൻ പുരുഷന്മാരെ കൈകൾ പിന്നിൽ കെട്ടിയ നിലയിലും പിന്നീട് യന്ത്രത്തോക്കുകൾ ഉപയോഗിച്ച് അവരെ വെടിവച്ചിടുന്നതായും ദൃശ്യങ്ങളിൽ കാണാം. ജൂൺ മൂന്നിന്, വടക്കൻ നൈജീരിയൻ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ഒരു ഹൈവേയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിൽനിന്ന് ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരായ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവരാണ് കൊല്ലപ്പെട്ടവരിൽ മൂന്നുപേർ എന്ന നിഗമനത്തിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ നാലാമത്തെ ആളുടെ നില എന്തെന്ന് വ്യക്തമല്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group