മൂന്നു സന്യാസികളെ തട്ടിക്കൊണ്ട് പോയി

നൈജീരിയയിലെ ക്വാറയിലെ ബെനഡിക്ടൻ ആശ്രമത്തിൽ നിന്ന് സമൂഹാംഗങ്ങളായ മൂന്നു സന്യാസികളെ തട്ടിക്കൊണ്ടു പോയി.

രാത്രി ഒരു മണിയോടെ, സായുധ സംഘമായ ഫുലാനികള്‍ വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ ആശ്രമത്തിൽ അതിക്രമിച്ചു കയറുകയായിരുന്നു. ആശ്രമത്തില്‍ തുടക്കക്കാരനായ ഗോഡ്‌വിൻ ഈസെയെയും പോസ്റ്റുലന്റുമാരായ ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവരെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്.

തെക്കു കിഴക്കൻ സംസ്ഥാനമായ എബോണിയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ വിട്ടയച്ച വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ബെനഡിക്റ്റൈൻ ഓർഡറിലെ മൂന്ന് അംഗങ്ങളെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തു വന്നത്.

നൈജീരിയയിൽ തട്ടിക്കൊണ്ടു പോകൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇത് വൈദികരെയും സന്യാസിനികളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group