നൈജീരിയയിൽ വീണ്ടും മൂന്ന് ക്രൈസ്തവരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തി..

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് കുപ്രസിദ്ധി നേടിയ നൈജീരിയയിൽ നിന്ന് വീണ്ടും ക്രൈസ്തവ പീഡനത്തിന്റെ മറ്റൊരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യുന്നു.

നൈജീരിയയിലെ ചിബോക്ക് പ്രദേശത്ത് മൂന്നു ക്രൈസ്തവരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത് . ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രവിശ്യയിലെ (ISWAP) അംഗങ്ങളാണ് ഈ ഭീകരർ. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ കൗട്ടിക്കാരി ഗ്രാമത്തിലായിരുന്നു ആക്രമണം നടന്നത്.

നൈജീരിയയിലെ ചർച്ച് ഓഫ് ബ്രദറന്റെ കെട്ടിടവും തീവ്രവാദികൾ നശിപ്പിച്ചതായി ഗ്രാമവാസികൾ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് അതിന്റെ പ്രാദേശിക പ്രതിനിധികളായി അംഗീകരിച്ച ഭീകരസംഘടനയായ ISWAP -യുടെ ആക്രമണങ്ങൾ കൗട്ടികാരി ഗ്രാമത്തിൽ തുടർക്കഥയാവുകയാണ്.ജനുവരി പകുതിയോടെ, ഈ ഇസ്ലാമിക തീവ്രവാദികൾ ഇരുപത്തിനാല് ക്രിസ്ത്യൻ സ്ത്രീകളെയും കുട്ടികളെയും പിടികൂടി തടവിലാക്കിയിരുന്നു. ജനുവരി മാസം അവസാനത്തോടെ നാലു പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും ഇരുപതു പേർ ഇപ്പോഴും തടവിൽ തുടരുകയാണ്.
ഇതിനിടയിലാണ് ക്രൈസ്തവർക്കെതിരെ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഉണ്ടാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group