കണ്ണൂരില്‍ അപൂര്‍വ്വ രോഗം മൂന്ന് പേര്‍ക്ക് കൂടി: ആശങ്കയില്‍ പ്രദേശവാസികള്‍

മലിനജലത്തിലൂടെ അണുബാധ ശരീരത്തിലേക്ക് കടന്ന് കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി മെലിയോയ്ഡോസിസ് രോഗം സ്ഥിരീകരിച്ചു. പയ്യന്നൂരിലെ കോറോം പ്രദേശത്താണ് മൂന്ന് പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയത്. ആദ്യം 12 വയസ്സുകാരനും പിന്നാലെ ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്ന് പേര്‍ക്ക് കൂടി രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ നിന്നുള്ള സാമ്ബിള്‍ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. പരിശോധനാ ഫലം അറിയാന്‍ ഒരാഴ്ച സമയമെടുക്കും.

നഗരസഭ പരിധിയിലെ കോറോം വില്ലേജില്‍ ജനങ്ങള്‍ ആശങ്കയിലാണ്. മലിനജലത്തിലൂടെ അണുബാധ പകര്‍ത്തുന്ന അപൂര്‍വ്വ രോഗമാണ് മെലിയോയ്ഡോസിസ്. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഇപ്പോഴും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 12 വയസ്സുകാരന്റെ താടിയില്‍ പഴുപ്പ് വന്ന് വ്രണമായതിന് പിന്നാലെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് പിന്നാലെയാണ് സമാന രോഗ ലക്ഷണങ്ങളുമായി യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചതും രോഗം സ്ഥിരീകരിച്ചതും.

പഴയങ്ങാടി താലൂക്ക് ആശുപത്രിയിലാണ് രോഗ ലക്ഷണമുള്ളവര്‍ പരിശോധന നടത്തിയത്. ലക്ഷണമുള്ളവര്‍ പരിശോധനയ്‌ക്ക് വിധേയമാകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group