വത്തിക്കാൻ സിറ്റി :പ്രാർത്ഥന എന്നത് ക്രിസ്തുവുമായി ഐക്യപ്പെടുന്നതിനുള്ള ഉപാധിയാണെന്നും, ജീവകാരുണ്യ പ്രവർത്തികൾ ക്രിസ്തുവുമായുള്ള ഐക്യത്തിൻറെ അടയാളമാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
വേദപാരംഗതയും നിഷ്പാദുക കർമ്മലീത്താസമൂഹാംഗവുമായ യേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ, അഥവാ, ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ ഓർമ്മത്തിരുന്നാൾ ദിനത്തിൽ, ). “യേശുവിൻറെ വിശുദ്ധ ത്രേസ്യ” (#SaintTeresaofJesus) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
“പ്രാർത്ഥന എന്നത് അസാധാരണ കാര്യങ്ങൾ അനുഭവിച്ചറിയുന്നതിനു വേണ്ടിയുള്ളതല്ല, പ്രത്യുത, ക്രിസ്തുവുമായി ഐക്യപ്പെടാനുള്ളതാണെന്ന് #യേശുവിൻറെ വിശുദ്ധ ത്രേസ്യ നമ്മെ പഠിപ്പിക്കുന്നു. ഈ ഐക്യം യഥാർത്ഥമാണെന്നതിൻറെ അടയാളമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.” തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group