അർജന്റീനയിൽ നിന്നുള്ള മൂന്ന് യുവജനങ്ങൾ വിശുദ്ധ പദവിയിലേക്ക്

അർജന്റീനയിലെ പരാന അതിരൂപതയിൽ നിന്ന് രണ്ട് അൽമായ യുവജനങ്ങളേയും ഒരു വൈദികാർത്ഥിയേയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

ദൈവദാസനായ വിക്ടർ മാനുവൽ ഷിയവോണി, വൈദികാർത്ഥി കാർലോസ് റോഡോൾഫോ യാരിയസ്, മരിയ ക്രൂസ് ലോപ്പസ് എന്നിവരുടെ നടപടിക്രമങ്ങൾ ആണ് ആരംഭിച്ചത്.

സെമിനാരി വിദ്യാർത്ഥിയായ വിക്ടർ ഷിയാവോണി ജനിച്ചത് എൻട്രി റിയോസ് പ്രവിശ്യയിലാണ്. 14-മത്തെ വയസ്സിൽ പരാനയിലേക്ക് മാറാൻ അദ്ദേഹം ആഗ്രഹിച്ചു. അവിടെ മൈനർ സെമിനാരിയിൽ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1995 സെപ്റ്റംബറിൽ രക്താർബുദ ബാധയെ തുടർന്ന് അദ്ദേഹം മേജർ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയില്ല, രോഗനിർണയം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം അദ്ദേഹം മരണമടഞ്ഞു.

2006-ൽ രക്താർബുദം ബാധിച്ച് മരിക്കുന്നതുവരെ സാൻ ജോസ് ഒബ്രെറോ ഇടവകയിലെ കാത്തലിക് ആക്ഷന്റെ ഭാഗമായിരുന്നു മരിയ ക്രൂസ്. 1990-ൽ അന്തരിച്ച കാർലോസ് റോഡോൾഫോ യാരിയസ്, തീവ്രമായ ജീവകാരുണ്യത്തിന്റെയും അചഞ്ചലമായ പ്രതീക്ഷയുടെയും ഉജ്ജ്വലമായ വിശ്വാസത്തിന്റെയും പ്രതീകമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group