തൃശൂർ അതിരൂപത സീനിയർ വൈദികൻ ഫാ. ജോർജ്ജ് ചിറമ്മേൽ അന്തരിച്ചു.

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജോർജ്ജ് (82) ചിറമ്മേൽ അന്തരിച്ചു. ഇന്നലെ രാത്രി എട്ടിനാണ് മരണം സംഭവിച്ചത്. മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട് നടത്തപ്പെടും.ക്രിസ്തുവിനോടുള്ള തീക്ഷണതയിൽ മിഷൻരം​ഗത്ത് ദീർഘകാലം പ്രവർത്തിക്കുകയും അജപാലന രംഗത്തും വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം സ്തുത്യർഹമായ സംഭവാനകൾ നൽകിയിരുന്നു.ഇരിങ്ങാലക്കുട രൂപത കൽപ്പറമ്പ് ഇടവകയിലെ പരേതരായ ആന്റണി, തെരേസ ദമ്പതികളുടെ മകനായി 1939 ആ​ഗസ്റ്റ് 16 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മദ്രാസിലെ പൂനമല്ലി സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 19 ന് ആർച്ച് ബിഷപ്പ് അരുളപ്പയിൽ നിന്ന് പൂനമല്ലിയിൽ വെച്ച് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു.ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ​ഗുവാഹത്തി രൂപതയിലെ ഷില്ലോങ്ങ് മിഷനിലെ മാർബിസു ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച ജോർജ്ജ് അച്ചൻ ഷില്ലോങ്ങിലെ സെന്റ് പോൾ സ്ക്കൂളിലെ പ്രൻസിപ്പാളായി പതിനൊന്ന് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group