തീരങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തൃശൂരെന്നും ഒരു തൃശൂർകാരനായതിൽ താൻ അഭിമാനിക്കുന്നുവെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
തൃശൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണച്ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മതത്തിനും ജാതിക്കും അതീതമായ മനുഷ്യസൗഹൃദത്തിന്റെ സംസ്കാരമാണ് തൃശൂരിനുള്ളത്. ഈ സംസ്കാരം ലോകത്തെ പഠിപ്പിക്കുന്ന ഏറ്റവും നല്ല യൂണിവേഴ്സിറ്റിയും തൃശൂരാണ്. വ്യത്യസ്ത ചിന്താഗതികളും ആശയങ്ങളും ഉള്ളവരെ തമ്മിൽ ബന്ധിപ്പിച്ച് സൗഹൃദത്തിന്റെ പാലം തീർക്കാനാണ് എന്നെ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ എന്നെ സഹായിക്കുന്നത് തൃശൂരിന്റെ ഈ സൗഹൃദ അന്തരീക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group