കുടുംബ വർഷ സമാപനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപതയിൽ കുടുംബോൽസവം 2022 എന്ന പേരിൽ 2000ന് ശേഷം വിവാഹിതരായ ദമ്പതികൾക്കായി അതിരൂപതാ കുടുംബ സംഗമം മെയ് 15ന് സംഘടിപ്പിക്കുന്നു.
ആഗോള കത്തോലിക്കാ സഭയുടെ കുടുംബ സംഗമം റോമിൽ വച്ച് നടക്കുന്ന ഈ അവസരത്തിൽ അതിന്റെ ചെറു പതിപ്പായി പ്രാദേശിക കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ചാണ് ഈ പരിപാടികൾ ഒരുക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഡിബിസിഎൽസിയിൽ വച്ചാണ് കുടുംബ സംഗമം നടക്കുക.
ജസ്റ്റിസ് കുര്യൻ ജോസഫ് , മാർ തോമസ് തറയിൽ, സിജോയ് വർഗീസ്, അൽഫോൻസ് ജോസഫ്, എന്നിവരുടെ മഹനീയ സാന്നിദ്ധ്യവും ബഹുമാനപ്പെട്ട ഡേവിസ് പട്ടത്ത് അച്ചന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ബ്രദർ സന്തോഷ് കരുമത്ര നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും, ക്രോസ് ടോക്ക് ബാൻഡും ജോയ്ഫുൾ സിക്സും ചേർന്ന് അവതരിപ്പിക്കുന്ന സ്വർഗീയ സംഗീത വിരുന്നും ഈ കുടുംബ സംഗമത്തിന്റെ സവിശേഷതയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group