മലയോര ജനതയുടെ ദുരിതങ്ങളിലും ആവശ്യങ്ങളിലും കത്തോലിക്ക സഭ പ്രതികരിക്കുമ്പോള്‍ അതിനുനേരെ ചെളിവാരിയെറിയുന്നത് മൗഢ്യമാണെന്ന് മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ ഭദ്രാസനാധിപന്‍ ആര്‍ച്ച്ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. വിഷയത്തില്‍ സഭയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും, സഭ നിലനില്‍ക്കുന്നത് മനുഷ്യന് വേണ്ടിയും – മൂല്യങ്ങള്‍ക്കു വേണ്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും കാണുകയോ, കേള്‍ക്കുകയോ ചെയ്യാത്തവിധം മലയോര മേഖലയിലെ ജനങ്ങള്‍ ദുരന്തവും ദുരിതങ്ങളും അനുഭവിക്കുകയാണ്. ഒരുഭാഗത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണവും, മറുഭാഗത്ത് കാര്‍ഷിക വിളകളുടെ മൂല്യതകര്‍ച്ചയും നേരിടുന്നു. കൂടാതെ, സ്വത്തിനും സമ്പത്തിനും സുരക്ഷയുമില്ലാതായി. ബന്ധപ്പെട്ട അധികാരികള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥയാണുള്ളത്. അവര്‍ മൃഗത്തിന് കുട പിടിക്കുകയാണെന്നും, മൃഗ സംരക്ഷണമാണ് മൃഗ സ്നേഹികളുടെ ചിന്തയെന്നും അസന്നിഗ്ദ്ധം പറഞ്ഞ മൂവാറ്റുപുഴ ഭദ്രാസനാധിപന്‍ ആര്‍ച്ച്ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, അവര്‍ മനുഷ്യന്‍റെ മഹത്വം തിരിച്ചറിയണമെന്നും, മനുഷ്യനില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാരെന്നും, കേരളം മുഴുവനും ഒരു വനവാസ കേന്ദ്രമാക്കി രൂപീകരിക്കാനാണോ പദ്ധതിയെന്നും സര്‍ക്കാരിനോട് ചേദ്യമുന്നയിച്ചു.
കാട്ടുപോത്താക്രമണം അടക്കം നിരവധി വന്യ ജീവി ആക്രമണങ്ങളാല്‍ അനാഥമാക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍ പതിച്ച കരിനിഴല്‍ കാണാന്‍ ആരുമില്ലെന്നും, ഇവര്‍ക്ക് സഹായമടക്കം നിഷേധിക്കപ്പെടുന്നതിലെ ആശങ്കയും ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group