പൊലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈൻ വഴി അപേക്ഷിക്കാനുളള ‘തുണ പോര്‍ട്ടലി’ല്‍ മൂന്നു സൗകര്യങ്ങള്‍ കൂടി അധികമായി ഏര്‍പ്പെടുത്തി.
നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാനുള്ള സംവിധാനം അടക്കമുള്ള മൂന്ന് സൗകര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഉദ്ഘാടനം ഡിജിപി അനില്‍ കാന്ത് നിര്‍വഹിച്ചു.
നഷ്ടപ്പെട്ട വസ്തുക്കള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷണത്തിനു കൈമാറുക, കണ്ടുകിട്ടിയാല്‍ മടക്കി നല്‍കുക, പരാതി പിൻവലിച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കുക, കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ അതു വ്യക്തമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ‘തുണ’യില്‍ ഉള്‍പ്പെടുത്തിയത്.ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പൊലീസിനെയും സ്പെഷ്യല്‍ ബ്രാഞ്ചിനെയും തുണ പോര്‍ട്ടല്‍ വഴി അറിയിക്കാം.
വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group