ടൈറ്റന്‍ ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; തെരച്ചില്‍ അവസാനിപ്പിച്ചതായി യു.എസ് കോസ്റ്റ്ഗാര്‍ഡ്

വാഷിങ്ടണ്‍: ടൈറ്റന്‍ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യു.എസ് കോസ്റ്റ്ഗാര്‍ഡ്. വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനില്‍ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

യു.എസ് മെഡിക്കല്‍ സംഘം പരിശോധന നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണമെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണായകമായി.

ബ്രിട്ടീഷ് പര്യവേക്ഷകനായ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് അന്തര്‍വാഹിനി വിദഗ്ധന്‍ പോള്‍ഹെന്റി നര്‍ജിയോലെറ്റ്, പാകിസ്ഥാന്‍ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലെമാന്‍, സബ് ഓപ്പറേറ്റര്‍ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ സിഇഒ സ്റ്റോക്ക്ടണ്‍ റഷ് എന്നിവരാണ് അപകടത്തില്‍പെട്ട ടൈറ്റനില്‍ ഉണ്ടായിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group