ഭ്രൂണഹത്യ അനുകൂലിയായ സെനറ്റര്‍ക്ക് വിശുദ്ധ കുർബാന നിഷേധിച്ച് മെത്രാൻ..

വാഷിംഗ്ടൺ ഡിസി :ഭ്രൂണഹത്യ അനുകൂലിയായ സെനറ്റര്‍ക്ക് വിശുദ്ധ കുർബാന നിഷേധിച്ച് അമേരിക്കയിലെ ലാസ് ക്രൂസസ് രൂപതാ ബിഷപ്പ് പീറ്റർ ബൽഡാചീനോ.ഡെമോക്രാറ്റിക് പാർട്ടി സെനറ്ററായ ജോസഫ് സെർവാന്റസിനാണ് മെത്രാൻ വിശുദ്ധ കുർബാന നിഷേധിച്ചത്.തന്റെ രാഷ്ട്രീയ നിലപാട് കാരണo രൂപതാധ്യക്ഷനായ പീറ്റർ ബൽഡാചീനോ വിശുദ്ധ കുർബാന നിഷേധിച്ച വിവരം ട്വിറ്ററിലൂടെ ജോസഫ് സെർവാന്റസ് തന്നെയാണ് അറിയിച്ചത്.ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതു വരെ ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന എസ് ബി 10 എന്ന ബില്ലിന് അനുകൂലമായി ഡെമോക്രാറ്റിക് സെനറ്റർ അടുത്തിടെ വോട്ടു ചെയ്തിരുന്നു. സ്ത്രീകളുടെയും, ഗർഭസ്ഥ ശിശുക്കളുടെയും എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന ബില്ലാണ് എസ് ബി10. ഡോക്ടറുടെ സഹായത്തോടെ ദയാവധം നിയമവിധേയമാക്കുന്ന മറ്റൊരു ബില്ലിന് അനുകൂലമായും സെനറ്റർ വോട്ടു ചെയ്തിരുന്നു ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹത്തിന് വിശുദ്ധ കുർബാന നിഷേധിച്ചതെന്ന് കരുതുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group