നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിനെതിരെ കോടതിയിലേക്ക്…

ബാംഗ്ലൂർ: നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കർണ്ണാടക നിയമസഭ പാസാക്കിയ ബില്ലിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി നിരവധി സംഘടനകൾ.

ക്രൈസ്തവ സംഘടനകൾക്ക് പുറമെ നാല്പതോളം സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

ക്രൈസ്തവ സമൂദായത്തെ അവഹേളിക്കുന്ന തരത്തിൽ മതവിശ്വാസ സ്വാതന്ത്ര്യസംരക്ഷണാവകാശ ബില്ലുമായി കർണ്ണാടക സർക്കാർ മുന്നോട്ടു പോകുന്നത് ഖേദകരമാണെന്ന് ബെംഗളൂർ ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ പറഞ്ഞു.

വിശ്വാസത്തിന്റെ പേരിൽ കേസെടുക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് ഒട്ടേറെ തവണ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ളവരോട് സമുദായ നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾ ഉൾപ്പടെ ഇതര സമുദായക്കാരും ബില്ലിനെ എതിർത്ത് രംഗത്തുളളത് ആശ്വാസകരമാണെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group