ഫ്രാൻസിസ് പാപ്പയുടെ സന്ദേശങ്ങൾ വികൃതമാക്കി പപ്പയുടെ വ്യക്തിത്വത്തെ വികലമായി ചിത്രീകരിക്കാൻ പരിശ്രമിക്കുന്ന ചില അന്ധകാരശക്തികളെ നിങ്ങൾ തിരിച്ചറിയാതെ പോകരുത്….

ഒരു അപ്പന്റെ അല്ലെങ്കിൽ വല്യപ്പച്ചന്റെ സ്നേഹത്തോടെ വിശ്വാസികളോട് നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന വലിയ ഇടയൻ ഫ്രാൻസിസ് പാപ്പായുടെ മെസ്സേജുകൾ പലപ്പോഴും വികൃതമാക്കാൻ പരിശ്രമിക്കുന്ന ചില ഗ്രൂപ്പുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ഈ ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പ അമ്മായി അമ്മമാർക്കിട്ട് ഒന്ന് താങ്ങിയല്ലോ, എന്ന സന്തോഷത്തോടെ പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന ഒരു വീഡിയോ കാണുവാൻ ഇടയായി. വീഡിയോയിൽ ഇറ്റാലിയനിൽ സംസാരിക്കുന്ന പാപ്പാ പറയുന്ന കാര്യങ്ങൾ അല്ല സബ്ടൈറ്റിൽ ആയി ഇംഗ്ലീഷിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്. വീഡിയോയിൽ പാപ്പ പറയുന്ന വാക്കുകൾ വിവർത്തനം ചെയ്തു താഴെ ചേർക്കുന്നു…👇🏽

എല്ലാം തികഞ്ഞ ഒരു കുടുംബമില്ല, പെർഫെക്റ്റ് ആയ ഭർത്താക്കന്മാരോ, ഭാര്യമാരോ ഇല്ല. പിന്നെ പെർഫെക്റ്റ് ആയ അമ്മായി അമ്മയുടെ കാര്യം പറയുകയേ വേണ്ട… (ഇത് കേട്ട് എല്ലാവരും ചിരിക്കുന്നു, ഫ്രാൻസിസ് പാപ്പ തന്റെ പ്രസംഗം തുടരുന്നു).

ദമ്പതിമാരുടെ അനുദിന ജീവിതത്തിലെ സ്നേഹമാണ് അവരുടെ ഭക്ഷണം, ആത്മാവിന്റെ യഥാർത്ഥ അപ്പമാണത്. തണുത്തുറഞ്ഞ കഠിനമായ ഒന്നാണ്, സമാധാനം പുനഃസ്ഥാപിക്കുക എന്നത്. നിങ്ങളുടെ ജീവിതത്തിൽ ആരോടെങ്കിലും പിണക്കമോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ സമാധാനം പുനഃസ്ഥാപിക്കാതെ ആ ദിവസം കടന്ന് പോകരുത് എന്ന് എപ്പോഴും ഓർമിക്കുക. സാന്താ മാർത്താ ചാപ്പലിൽ വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കാൻ വരുന്ന പ്രായമായ ദമ്പതിമാരോട് ഞാൻ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, നിങ്ങളിൽ ആര് ആരെ സഹിക്കുന്നു എന്ന്? സത്യത്തിൽ അവരുടെ മറുപടി കേൾക്കാൻ നല്ല രസമുണ്ട്, അവർ പരസ്‌പരം നോക്കിയിട്ട് എന്നോട് പറയും രണ്ടു പേരും പരസ്പരം സഹിക്കുന്നു എന്ന്…

NB: ഫ്രാൻസിസ് പാപ്പായുടെ പേരിൽ സോഷ്യൽ മീഡിയയിൽ കറക്കുന്ന വികലമായ സന്ദേശങ്ങൾ, കണ്ണടച്ച് ആരും വിശ്വസിച്ചേക്കരുത് കേട്ടേ, കാരണം അത് ഫ്രാൻസിസ് പപ്പയുടെ വ്യക്തിത്വത്തെ വികലമായി ചിത്രീകരിക്കാൻ കഠിന പരിശ്രമം നടത്തുന്ന ചില കൾട്ട് ഗ്രൂപ്പുകളുടെ സൂത്രങ്ങൾ ആണ്…

കടപ്പാട് :
സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group