റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ശക്തമായ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പാ.
“ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ദൈവത്തിന്റെ പേരിൽ അഭ്യർത്ഥിക്കുകയാണെന്ന് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്നു ത്രികാലജപ പ്രാർത്ഥന ചൊല്ലുന്നതിനിടെ മാർപാപ്പ പറഞ്ഞു.
അസ്വീകാര്യമായ തരത്തിലുള്ള സായുധ കടന്നു കയറ്റമാണിത്. കുട്ടികളുടെ ആശുപത്രിയും ജനവാസമേഖലകളും ലക്ഷ്യമിട്ടുള്ള ബോംബാക്രമണം അതിക്രൂരമാണ്. അധിനിവേശത്തിനു വിശ്വസനീയമായ കാരണങ്ങളൊന്നും പ്രകടമല്ല. നഗരങ്ങളെ ശവപ്പറമ്പ് ആക്കും മുൻപ് കടന്നുകയറ്റം അവസാനിപ്പിക്കുകയാണു വേണ്ടത് : മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group