മാർ റാഫേൽ തട്ടിൽ പിതാവിന് ജന്മദിനാശംസകൾ….

പൗരോഹിത്യത്തിന്റെ റൂബി ജൂബിലി നിറവില്‍ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി സേവനമനുഷ്ഠിക്കുന്നഅഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടിൽ പിതാവിന് പ്രാർത്ഥനാ നിർഭരമായ (21-4-1956) ജന്മദിനാശംസകൾ…
പൗരോഹിത്യജീവിതത്തിന്റെ റൂബി ജൂബിലിയുടെ തിളക്കത്തിലും
അനന്തമായ തീക്കാറ്റുപോലുള്ള പ്രസംഗങ്ങൾ കൊണ്ട് ക്രൈസ്തവ സഭയ്ക്ക് ആവേശവും വിശ്വാസികൾക്ക് പ്രചോദനവും പോസിറ്റീവ് എനർജിയും പകരുന്ന പിതാവ്
തൃശൂരിലെ പുത്തന്‍പള്ളി വ്യാകുലമാതാ ബസിലിക്ക ഇടവകാംഗമാണ്. 1980 ഡിസംബര്‍ 21-ന് വ്യാകുലമാതാവിന്റെ ബസിലിക്കയില്‍ പാവങ്ങളുടെ പിതാവ് അഭിവന്ദ്യ മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്.
2010 ജനുവരി 18-ന് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2010 ഏപ്രില്‍ പത്തിന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിഷേകം ചെയ്തു. 2018 മുതല്‍ ഷംഷാബാദ് രൂപതയുടെ മെത്രാനാണ്. 23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്നതാണ് ഷംഷാബാദ് രൂപത.
തൃശൂർ രൂപതയുടെ സഹായമെത്രാനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സിറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയും വഹിച്ചിരുന്നു.രാജ്യമെങ്ങും സഞ്ചരിച്ച് പ്രവാസികളായ സിറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസസംബന്ധമായ ആവശ്യങ്ങള്‍ പഠിച്ച് തട്ടിൽ പിതാവ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നല്ലൊരു പഠനരേഖയാണ്.മൂന്നാം വയസില്‍ പിതാവ് മരിച്ചതിനുശേഷം അമ്മയായിരുന്നു വിശ്വാസവിളക്ക്. പത്തുമക്കളില്‍ ഇളയതായിട്ടായിരുന്നു ജനനം.മാര്‍ റാഫേല്‍ തട്ടിൽ പൗരസ്ത്യ സഭാ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ ഭാഷകളില്‍ പ്രാവീണ്യവുമുണ്ട്.അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാ നിർഭരമായ ജന്മദിനാശംസകൾ…നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനുഗ്രഹങ്ങളും പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥവും, വിശുദ്ധ റപ്പായേൽ മാലാഖയുടെ സംരക്ഷണവും എപ്പോഴുമുണ്ടായിരിക്കട്ടെ…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group