ഈസ്റ്ററിന് വെടിനിർത്താൻ റഷ്യ – യുക്രൈൻ നേതാക്കളോട് അഭ്യർത്ഥിച്ച് യൂറോപ്യൻ സഭാ നേതാക്കൾ

ആഗോള കത്തോലിക്കാ സഭ ഈസ്റ്റർ ആചരിക്കുന്ന ഈ ദിവസങ്ങളിൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സോളെൻസ്ക്കിയോടും റഷ്യൻ പ്രസിഡന്റ് പുടിനോടും യൂറോപ്പിലെ സഭാനേതാക്കന്മാർ സംയുക്ത അഭ്യർത്ഥന നടത്തി.

ഏപ്രിൽ 17 മുതൽ 24 വരെ വെടിനിർത്തൽ നടപ്പിലാക്കണമെന്നാണ് കോൺഫ്രൻസ് ഓഫ് യൂറോപ്യൻ ചർച്ചസ് പ്രസിഡന്റ് റവ. ക്രിസ്ററീൻ ക്രീഗെറിന്റെയും കമ്മീഷൻ ഓഫ് ദ ബിഷപ് കോൺഫ്രൻസ് ഓഫ് ദ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് കർദിനാൾ ജീൻ ക്ലൗഡെയുടെയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഏപ്രിൽ 17 നാണ് ഈസ്റ്റർ. ജൂലിയൻ കലണ്ടർ അനുസരിച്ച് ഏപ്രിൽ 24 നും. ഈ സാഹചര്യത്തിലാണ് 17 മുതൽ 24 വരെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group