കത്തോലിക്കാ വിശ്വാസം പൊതുസമൂഹത്തിനു മുന്നിൽ പരസ്യമായി പ്രഘോഷിക്കാനുള്ള ജപമാല റാലിക്ക്

മിനിയാപൊളിസ്: പൊതുസമൂഹത്തിനു മുന്നിൽ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ സംഘടിപ്പിക്കുന്ന ജപമാല റാലിക്കൊരുങ്ങി മിനിസോട്ടയിലെ വിശ്വാസി സമൂഹം.പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസാചരണത്തോട് അനുബന്ധിച്ച് സെന്റ് പോൾസ് ആൻഡ് മിനിയാപൊളിസ് അതിരൂപത വർഷംതോറും സംഘടിപ്പിക്കുന്ന ജപമാല റാലി മേയ് രണ്ടിന് മിനിസോട്ടയിൽ നടക്കും.”പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസത്തിൽ നമ്മുടെ കത്തോലിക്കാ വിശ്വാസത്തിന് പരസ്യമായ സാക്ഷ്യമേകാൻ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഈ ജപമാല റാലിയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.” ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശ്വാസി സമൂഹത്തെ അതിരൂപത ക്ഷണിച്ചു. ഉച്ചയ്ക്ക് 2.00ന് സ്റ്റേറ്റ് ക്യാപിറ്റൽ മുതൽ സെന്റ് പോൾ കത്തീഡ്രൽ വരെ ക്രമീകരിക്കുന്ന ജപമാല റാലിക്ക് ആർച്ച്ബിഷപ്പ് ബെർണാഡ് ഹെബ്ഡ നേതൃത്വം നൽകും.ഓരോ ഇടവകയുടെയും ബാനറുകൾക്ക് പിന്നിലായി അതാത് ഇടവകകളിൽനിന്നുള്ളവർ അണിചേരും.
കൂടാതെ, ഈ വർഷം പ്രഥമ ദിവ്യകാരുണ്യ സ്വീകരിച്ചവർ, അന്നേദിനം അണിഞ്ഞ വസ്ത്രം ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ മൂലം കത്തീഡ്രലിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
അനാരോഗ്യം മൂലം ജപമാല റാലിയിൽ പങ്കെടുക്കാനാകാത്തവർക്ക് ഉച്ചയ്ക്ക് 2.00ന് കത്തീഡ്രലിൽ ആരംഭിക്കുന്ന ജപമാലയിൽ പങ്കുചേരാം.
ജപമാല റാലി കത്തീഡ്രലിൽ എത്തിച്ചേർന്നശേഷം ആശീർവാദത്തോടെയാകും തിരുക്കർമങ്ങൾ സമാപിക്കുക. തിരുക്കർമങ്ങൾ കത്തീഡ്രലിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്‌സമയം ലഭ്യമാക്കുമെന്നും അതി രൂപത അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group