ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ….!!!

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

മെയ് -12 ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം ലോക നേഴ്സസ് ദിനമായി എല്ലാവർഷവും ആചരിക്കുന്നു.സ്വന്തം വേദനകൾ മറന്ന് പുഞ്ചിരി തൂകുന്ന,ഈ മഹാമാരിയുടെ കാലത്ത് നമുക്കും നമ്മുടെ നാടിനും വേണ്ടി പോരാടുന്ന ഭൂമിയിലെ മാലാഖമാർക്ക് ഒരായിരം നന്ദി…!!! ”’സ്നേഹത്തിന് സുഖപ്പെടുത്താനാവാത്തതും
ഒരു നേഴ്സിന് സുഖപ്പെടുത്താൻ കഴിയും”
എന്നൊരു ചൊല്ലുണ്ട്… ജീവിതത്തിലൊരിക്കലെങ്കിലും ഡോക്ടറുടെയും നേഴ്സിന്റെയും
സേവനം ലഭിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാന്നിധ്യവും സാമീപ്യവുമില്ലാതെ സന്ധിബന്ധങ്ങൾ നുറുങ്ങുന്ന വേദനയിലും അവയെ സധൈര്യം നേരിടാൻ അവരാണ് തുണയാവുക….അങ്ങനെയാകണം സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് നേഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്…ആദ്യമായി നേഴ്സുമാർക്ക് സമൂഹം
ഒരു ദിനം നീക്കിവയ്ക്കുന്നത്
1953-ലാണ്….
എങ്കിലും 1974-ലാണ് മെയ് -12
ലോക നേഴ്സസ് ദിനമായി പ്രഖ്യാപിക്കപ്പെട്ടത്….
ഇവിടെ പ്രത്യേകമായി സ്മരിക്കേണ്ട ഒരു വസ്തുത ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്…. ലോകത്തിന് നേഴ്സ് സമൂഹം നൽകിയിട്ടുള്ള സേവനങ്ങളെ ആദരിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്….
ആദരവും ആചരണങ്ങളും
ഒരുവശത്ത് നടക്കുമ്പോഴും നമ്മുടെ രാജ്യത്ത് ഇവരോടുള്ള അവഗണന
ഇന്നും തുടരുകയാണ്…..
ന്യായമായ ശമ്പള വ്യവസ്ഥയ്ക്കും അർഹമായ വിശ്രമത്തിനും വേണ്ടിയുള്ള മുറവിളി ഒരുവശത്ത് നടക്കുകയാണ്…. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മെയ് 6-മുതൽ 12-വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നേഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്താറുള്ളത്….. നേഴ്സുമാരുടെ സംഭാവനകളും ത്യാഗങ്ങളും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചിരിക്കുന്നത്….
വൈദ്യശാസ്ത്രപരമായി മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴിൽമേഖലയാണ് നേഴ്സിംഗ്…..
ലോകത്ത് ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവർ…..
പലപ്പോഴും നേഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നുള്ളതാണ് സത്യം…..
ഇത് ഓർമിക്കാനും അവരെ അംഗീകരിക്കാനും ആദരവോടെ ഒരു നിമിഷമെങ്കിലും നോക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ലോക നേഴ്സസ് ദിനവും….ഭൂമിയിലെ എല്ലാ മാലാഖമാർക്കും
ലോക നേഴ്സസ് ദിനത്തിന്റെ
ഹൃദയം നിറഞ്ഞ ആശംസകൾ….!!!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group