പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്ക മാസം : ആറാം ദിവസം

പ്രിയമുള്ളവരേ,നമ്മുടെ അപര്യാപ്തതകളേക്കുറിച്ചു ശരിയായ ബോധ്യം തരുന്ന എളിമയെ, നമ്മുടെ പോരായ്മകളെപ്രതി സ്വയം പഴിക്കുന്ന ആത്മനിന്ദയിൽനിന്നും, നമ്മുടെ കുറവുകൾക്ക് മറ്റുള്ളവരെ പഴിക്കുന്ന ആത്മവഞ്ചനയിൽനിന്നും വേറിട്ടു കാണേണ്ടത് പരമപ്രധാനമാണ്‌.കഴിവുകളുണ്ടായിരിക്കേ അവ ഉപയോഗിക്കാതെ പിൻവലിയുന്നതല്ല എളിമ….
മനുഷ്യന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കുകയല്ല എളിമയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മറിച്ച്, ദൈവം ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ തിരിച്ചറിഞ്ഞ്, അവ ഉപയോഗിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയെന്നതാണ്…മനുഷ്യനു സ്വന്തമാക്കാനാവുന്ന എല്ലാ പുണ്യങ്ങളുടെയും അടിവേരാണ് എളിമ.എളിമയിൽ അടിസ്ഥാനമിടാത്ത പ്രവർത്തികളൊന്നും ദൈവത്തെ മഹത്വപ്പെടുത്താനോ സഹോദരരെ സഹായിക്കാനോ ഉതകുകയില്ലെന്ന് മാത്രമല്ല, അതു പലപ്പോഴും നമ്മിലെ തിന്മയുടെ സ്വാധീനത്തെ വളർത്തുകയും ചെയ്യും.”സ്നേഹത്തിന്റെ വാസസ്ഥലമാണ് എളിമ” എന്ന് വിശുദ്ധ ആഗസ്തീനോസ് നമ്മെ ഓർമിപ്പിക്കുന്നു. നമുക്ക് പ്രാർത്ഥിക്കാം. ”ദൈവമാതാവായ പരി.കന്യകയെ അങ്ങയുടെ വിസ്മയാവഹമായ എളിമയെപ്പറ്റി ചിന്തിക്കുമ്പോള്‍
ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുക്കുമാരന്റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ….
എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു…..
ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതനെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്…..
അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു….
അവയ്ക്കെല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതാവായ അങ്ങയേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു…..
അതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‌കേണമേ…. ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം : ”വിശുദ്ധിയുടെ വിളനിലമായ മറിയമേ..!ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിന് അനുരൂപമാക്കേണമേ..”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group