പ്രിയമുള്ളവരേ, ദൈവഹിതത്തിനു മുമ്പിൽ
പരിശുദ്ധ കന്യകാമറിയം നടത്തിയ സമ്പൂർണ്ണ സമർപ്പണത്തിലൂടെയുള്ള ആമേൻ പറച്ചിൽ രക്ഷാകര പദ്ധതിയുടെ തുടക്കമായിരുന്നു…. ഈശോയുടെ ലക്ഷ്യം പിതാവിന്റെ തിരുഹിതം നിറവേറ്റുക എന്നതായിരുന്നു….
വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷം 4:34 ൽ നാം വായിക്കുന്നു…
എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റുകയും അവിടുത്തെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം….
ഈശോ പഠിപ്പിച്ച ശ്രേഷ്ഠമായ പ്രാർത്ഥനയിലും നാം ഉരുവിടുന്നത് പിതാവിന്റെ തിരുഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേയെന്നാണ്…. ദൈവഹിതം വെളിപ്പെടുമ്പോൾ, പിതാവായ ദൈവത്തിന്റെ തിരുവിഷ്ടത്തിന് മുമ്പിൽ നാം ഓരോരുത്തരും ആമേൻ പറയുവാൻ തയ്യാറാകുമ്പോൾ അവിടെ വിശ്വാസ തീക്ഷണതയും കൃപയുമെല്ലാം ധാരാളമായി അവിടുന്ന് വർഷിക്കും… ദൈവം അനുഗ്രഹിക്കട്ടെ…. നമുക്ക് പ്രാർത്ഥിക്കാം… ”കന്യകാമറിയത്തെ
വിളിച്ചു മാതാവായി ഉയര്‍ത്തിയ പിതാവായ ദൈവമേ,
അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ദൈവവിളിക്കനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളുടെ മക്കളെ പ്രേരിപ്പിക്കുന്നതിനാവശ്യമായ തീഷ്ണത മാതാപിതാക്കന്മാര്‍ക്കു നല്‍കേണമേ. തങ്ങളുടെ ജീവിതാവസ്ഥ സംബന്ധിച്ചുള്ള കൃപാവരം കുട്ടികള്‍ക്കും നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവേ,
അങ്ങയെപ്പോലെ
ദൈവതിരുമനസ്സറിഞ്ഞു ജീവിക്കുവാനുള്ള അനുഗ്രഹം യുവതിയുവാക്കന്മാര്‍ക്കായി പ്രാര്‍ത്ഥിച്ചു നല്‍കണമേ….” ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം: ദൈവവരപ്രസാദത്തിന്റെ മാതാവേ,
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group