പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം:മുപ്പതാം ദിവസം.

”സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയേ,
സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിദ്ധ്യത്തില്‍ നിന്നെ എന്റെ രാജ്ഞിയും മാതാവുമായി ഞാന്‍ അംഗീകരിക്കുന്നു…. ഞാന്‍ പിശാചിനെയും അവന്റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് എന്റെ ജ്ഞാനസ്നാനവ്രതങ്ങളെ നവീകരിക്കുന്നു….
നിന്റെ അവകാശങ്ങള്‍ എന്റെമേല്‍ പ്രയോഗിച്ചുകൊള്ളുക.. ഞാന്‍ എന്നെത്തന്നെ നിന്റെ സ്നേഹദൗത്യത്തിന് സമര്‍പ്പിക്കുന്നു….
എന്റെ ആത്മാവിനെയും ശരീരത്തെയും അതിന്റെ എല്ലാ കഴിവുകളേയും എന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്കു ഞാന്‍ കാഴ്ചവെയ്ക്കുന്നു…. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെ വിനിയോഗിച്ചു കൊള്ളേണമേ… ആമേൻ…. 1സ്വര്‍ഗ്ഗ. 1നന്മ. 1ത്രിത്വ. സുകൃതജപം: ”സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ,ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമേ…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group