പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം: ഇരുപത്തിയൊന്‍പതാം ദിവസം.

”പരി.കന്യകയേ,അങ്ങ് ഞങ്ങളുടെ സര്‍വ്വവല്ലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം…. അങ്ങേ സ്നേഹിക്കുവാനും; അനുകരിക്കുവാനും ഞങ്ങള്‍ക്ക് കടമയുണ്ട്… അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു…. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങ് നല്‍കേണമേ… ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്.പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്ക് പ്രത്യാശ; ദു:ഖങ്ങളില്‍ അവിടന്നാണാശ്വാസം… നാഥേ, അങ്ങേ കരുണാകടാക്ഷം ഞങ്ങളുടെമേല്‍ തിരിക്കേണമേ…ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ…
കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമേ…” ആമേൻ…. 1സ്വര്‍ഗ്ഗ. 1നന്മ. 1ത്രിത്വ. സുകൃതജപം: ”ശാന്തഗുണത്തിനു മാതൃകയായ മറിയമേ, ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കേണമേ…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group