പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്ക മാസം : ഇരുപത്തിമൂന്നാം ദിവസം

”ദൈവജനനീ അങ്ങു ഞങ്ങളുടെ ആദ്ധാത്മികമാതാവാണെന്ന് ഞങ്ങള്‍ക്കറിയാം…. അവിടുന്നു ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വ്വസൃഷ്ടികളുടെയും നാഥയും മാതാവുമാണ്…എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്….
അങ്ങു വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്.., കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്റെ മരണശയ്യയായ കുരിശുനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായികൊണ്ട് ഞങ്ങള്‍ക്ക് ആദ്ധ്യാത്മികജീവന്‍ പ്രാപിച്ചുതന്നതു കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു…. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടുകൂടി അനുദിനജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ….” ആമേൻ… 1 സ്വര്‍ഗ്ഗ.1.നന്മ.1 ത്രിത്വ. സുകൃതജപം: ”കൃപയുടെ നിറകുടമായ മറിയമേ…!
ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ..”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group