ഇന്ന് പരിശുദ്ധ അമ്മയോടുള്ള വണക്കമാസത്തിന്റെ രണ്ടാം ദിവസം….

”സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നമുക്കൊരമ്മയുണ്ടെന്നുള്ളത്
ഏറ്റവും വലിയ സന്തോഷമാണ്…!!!മനുഷ്യകുലത്തിനു മുഴുവനും സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് മേരിയമ്മ….അഥവാ നമ്മുടെ മുക്തിയമ്മ…ഭൂമിയിലെ നമ്മുടെ അമ്മമാര്‍ സൃഷ്ടിക്കുന്ന വിടവുകളും ആഘാതങ്ങളുമൊക്കെ പരിഹരിച്ചുതരാന്‍ സ്വര്‍ഗ്ഗത്തിലെ അമ്മയ്ക്ക് കഴിയുമെന്നുള്ളതാണ് അവളെ സര്‍വ്വജനപദങ്ങളുടെയും നാഥയാക്കിതീർക്കുന്നതുതന്നെ…..ഓരോ അമ്മമാരുടെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം
മക്കളുടെ കുറവുകള്‍ പരിഹരിക്കുക എന്നുള്ളതാണ്….അമ്മയെന്ന വാക്കിന് കുറവുകള്‍ പരിഹരിക്കുന്നവള്‍ എന്നു കൂടി അര്‍ത്ഥമുണ്ടെന്ന് ഒരു ദേശം മുഴുവൻ ഏറ്റുപറയുന്നുണ്ട്….കുറവിലങ്ങാട് എന്ന പേരുകൊണ്ട്…..ലോകം മുഴുവൻ ഏറ്റുപറയുന്നുണ്ട് കാനായിലെ കല്യാണവീട് വഴി….മക്കളുടെ കുറവുകള്‍ ആദ്യം മനസ്സിലാക്കുന്നതും അവരുടെ പ്രശ്‌നങ്ങള്‍ ആദ്യം മനസ്സിലാക്കുന്നതും അമ്മമാരാണല്ലോ…? കാനായിലെ കല്യാണവീട്ടില്‍ വിരുന്നുകാരിയായി എത്തിയ
അമ്മയുടെ കണ്ണില്‍പ്പെട്ടത് ആ വീട്ടിലെ കുറവായിരുന്നു….
അവരുടെ നിസ്സഹായതയായിരുന്നു…. നമ്മുടെയെല്ലാം ജീവിതത്തിലെ കുറവുകളും നിസ്സഹായതകളും മറ്റാരെക്കാളും അമ്മയ്ക്ക് മനസ്സിലാവും….
നാം പറയാതെ തന്നെ…..
കാനായിലെ കല്യാണവീട്ടുകാര്‍ തങ്ങളുടെ കുറവ് മറിയത്തോട് പറഞ്ഞിരുന്നില്ല….പക്ഷേ, അമ്മയത് മനസ്സിലാക്കി….
അതിനു കാരണം അമ്മയെ അവര്‍
ആ വിവാഹ വിരുന്നിലേക്ക് വിളിച്ചതുകൊണ്ടാണ്….!!!അമ്മയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നതുകൊണ്ടാണ്….!!!നിസ്സഹായതകളില്‍ നമുക്ക് ആശ്വാസമേകുന്ന അമ്മ ദൈവപുത്രനായ ഈശോയോടാണ് അവരുടെ കുറവിനെപ്പറ്റി പറയുന്നത്….”അവര്‍ക്ക് വീഞ്ഞില്ല….”
അപ്പോഴും അവന്‍ ചോദിക്കുന്നത്:”അതിന് നിനക്കും എനിക്കും എന്ത്? “അവിടെ വിശദീകരണങ്ങൾക്കൊണ്ട് അവസ്ഥ ബോധ്യപ്പെടുത്താന്‍ അമ്മ ശ്രമിക്കുന്നില്ല….അമ്മയ്‌ക്കറിയാം തന്റെ ഒരു വാക്കില്‍ അവന് അവിടുത്തെ കുറവുകൾ മനസ്സിലാവുമെന്ന്….അവനും അതറിയാം താന്‍ ഇടപെടേണ്ട സാഹചര്യങ്ങളില്‍ മാത്രമേ അമ്മ തന്റെ സഹായം ചോദിക്കുകയുള്ളൂവെന്ന്…..ഒരുകാര്യം ഉറപ്പാണ്…..അമ്മ ആവശ്യപ്പെടുന്ന ഒരു കാര്യവുംആ മകന്‍ തള്ളിക്കളയില്ലൊരിക്കലും….പരിശുദ്ധ അമ്മയ്ക്ക് പുത്രന്റെ ജീവിതത്തിലുള്ള സ്വാധീനവും പ്രാധാന്യവും ഇതുവഴി നമുക്ക് മനസ്സിലാക്കാം….അങ്ങനെയെങ്കിൽ ആ അമ്മയ്ക്ക് നമുക്ക് നല്കാന്‍കഴിയുന്ന ആശ്വാസം എത്രയോ വലുതായിരിക്കും…!അതറിഞ്ഞുകൊണ്ടുതന്നെ എപ്പോഴും അമ്മയെ വിളിക്കുക….അമ്മയെ സ്‌നേഹിക്കുക.നമുക്ക് അമ്മയല്ലാതെ മറ്റാരാണ്
മുക്തിയേകാനായിട്ടുള്ളത്..?
കുറവുകൾ നീക്കാനുള്ളത്..?സങ്കടങ്ങളിലും കുറവുകളിലും അമ്മ നമ്മളോരോരുത്തരോടും പറയുന്നൊരു കാര്യമുണ്ട്….അത് മറ്റൊന്നുമല്ല…!!!”അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍”അതെ…..!!!ഈശോ പറയുന്നതുപോലെ ചെയ്യുക…
അതാണ് നമ്മളോരോരുത്തരുടേയും കടമ….
അപരന്റെ സങ്കടങ്ങളിലും കുറവുകളിലും പങ്കുചേരുകയും അവനെ തന്നാലാവും വിധം സഹായിക്കുകയുമാണല്ലോ അമ്മ ചെയ്തത്….നമ്മുടെ കുറവുകളെപ്രതി
വണക്കമാസത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നമുക്കോരോരുത്തർക്കും പരിശുദ്ധ #കുറവിലങ്ങാട് #മുക്തിയമ്മയുടെ മുന്നിൽ മുട്ടുകുത്താം….മുക്തിയമ്മ കുറവുകളെ നിറവുകളാക്കി നമ്മെ അനുഗ്രഹിക്കട്ടെ…… ആമേൻ…. ” ”കുറവിലങ്ങാട്ട് മുക്തിയമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ… ”നമുക്ക് പ്രാർത്ഥിക്കാം…..ലോകപരിത്രാതാവിന്റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തെരഞ്ഞെടുക്കപ്പെട്ട പരി.കന്യകേ, ഞങ്ങളും സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരായിത്തീരാനുള്ള അനുഗ്രഹം ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. ഞങ്ങളുടെ ലോകജീവിതത്തില്‍ അനേകം പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ നിന്നെല്ലാം മുക്തി പ്രാപിച്ച് ഞങ്ങള്‍ അങ്ങയോട് കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹരായിത്തീരുവാനുളള അനുഗ്രഹം നല്‍കണമേ. ഞങ്ങള്‍ ബലഹീനരാണ്. അവിടുത്തെ മാദ്ധ്യസ്ഥം ഞങ്ങള്‍ക്കു പ്രത്യാശ നല്‍കുന്നുണ്ട്. നന്മ നിറഞ്ഞ അമ്മേ, നിന്റെ ശക്തിയാല്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തിലെത്തിച്ചേരുന്നതുവരെയും ഞങ്ങളെ നിരന്തരം സഹായിക്കണമേ…. ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ സുകൃത ജപം:
ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങള്‍ക്കും നീ മാതാവാകണമെ.

Aji Joseph KavunkAl✍️


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group