വോളിബോൾ കോർട്ടിലെ വൈദികന്റെ വിശേഷങ്ങളിലേക്ക്..

വോളിബോൾ കോർട്ടിൽ ഒരു വൈദികന് എന്താണ് കാര്യം എന്ന് കളിയായി പോലും ചോദിക്കരുത്.കാരണം കണ്ണൂർ പന്നിയൽ ഇടവക വികാരിയായും പിറ്റി അധ്യാപകനുമായ ഫാദർ സിനോജിന് പ്രാർത്ഥന കഴിഞ്ഞാൽ പിന്നെ വോളിബോൾ കോർട്ടിലാണ് കാര്യം. വലയ്ക്ക്‌ മുകളിലോട്ടു ചാടി ഉയർന്ന് സ്മാഷുകൾ തീർക്കുന്ന വൈദികൻ ഇപ്പോൾ വോളിബോളിന്റെ സംസ്ഥാന റഫറി കൂടിയാണ്.

https://fb.watch/aVadnBDkiB/

രാജപുരം ഫൊറോന ഇടവകയിലെ സാധാരണ കർഷകകുടുംബത്തിലാണ് ഫാദർ സിനോജ് ജനിച്ചത്.ചെറുപ്പത്തിലെ തന്നെ സ്പോർട്സിനോട് താല്പര്യം ഉണ്ടായിരുന്ന ഫാദർ സിനോജിന് പറയത്തക്ക അവസരമൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് തന്റെ ദൈവവിളി മനസ്സിലാക്കിയ ഈ പുരോഹിതൻ സെമിനാരിയിൽ ചേരുകയും തന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി സെമിനാരി വിദ്യാഭ്യാസം മാറുകയും ചെയ്യ്തു .തന്റെ സെമിനാരി പഠനകാലയളവിൽ ആണ് കൂടുതൽ വോളിബോൾ കളിക്കുവാനും അതേക്കുറിച്ച് ആധികാരികമായി പഠിക്കുവാനും സാധിച്ചതെന്ന് ഈ വൈദികൻ പറയുന്നു.തുടർന്ന് 2005ൽ പൗരോഹിത്യ സ്വീകരണത്തിന് ശേഷം സേവനം ചെയ്ത ഇടവകകളിൽ ആരംഭിച്ച വോളിബോൾ കളികൾ ഇന്ന് പ്രാർത്ഥന കഴിഞ്ഞാൽ സിനോജ് അച്ചന്റെ പ്രധാന പ്രവർത്തന മണ്ഡലമാണ്.നിരവധി കുട്ടികൾക്ക് പരിശീലനവും അച്ചൻ നൽകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group