നീതിയുടെ മറവിൽ ക്രൈസ്തവ സന്യാസം തകർക്കാൻ വട്ടമിടുന്നവരോട്……. ഒരു വാക്ക്…

തിരുവനന്തപുരം : Clinton Damian
അന്ധൻ ആനയെ കാണാൻ പോയതു പോലെയാണ് ഇവിടെ ചിലർക്ക് നീതി വാങ്ങി കൊടുക്കാൻ നടക്കുന്നവരുടെ
പൊതുബോധം എന്നു പറഞ്ഞു കൊള്ളട്ടെ……
ക്രൈസ്തവ സന്യാസത്തെക്കുറിച്ചോ അതിലുപരി എങ്ങനെയാണ് ഒരു ക്രൈസ്തവ കത്തോലിക്കാ സന്യാസ സമൂഹം പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റിയോ ഒരു വിവരവും ഇല്ലാതെ എന്തെങ്കിലും അങ്ങ് തട്ടിവിടുകയാണ് എന്നതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുക്ക് FCC യുടെ കാര്യം തന്നെ എടുക്കാം…..
FCC ഒരു പൊന്തിഫിക്കൽ കോൺഗ്രിഗേഷനാണ്…..
FCC യ്ക്ക് സ്വന്തമായി ഒരു നിയമ സംഹിതയുണ്ട്…..
FCC യിൽ അംഗമാകുന്ന ഒരാൾ തന്റെ നോവിഷ്യേറ്റ് കാലത്തും പ്രഥമ വ്രത – നിത്യ വ്രത സ്വീകരണ സമയത്തും മറ്റും താൻ ആയിരിക്കുന്ന സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാം എന്ന അനുസരണം നിറഞ്ഞ വാഗ്ദാനം നൽകുന്നു……..
ആറുവർഷം കൂടുമ്പോൾ ഈ നിയമ സംഹിതകൾക്ക് എന്തെങ്കിലും മാറ്റം വരുത്താൻ ഈ സന്യാസസമൂഹത്തിലെ അംഗങ്ങളായ സന്യാസിനിമാർ ഒരുമിച്ച് ചേരുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. അതിൻമേൽ ഒരു ബിഷപ്പിനോ വൈദീകനോ പുറത്തു നിന്ന് ആർക്കും അതിന്റെ നിയമ സംഹിതയിലോ ആന്തരിക വ്യവസ്ഥിതിയിലോ ഇടപെടാൻ സാധിക്കില്ല……
എന്തിന് അതിലെ ഒരു അംഗത്തിന്റെ സ്ഥലമാറ്റം പോലും തീരുമാനിക്കുന്നത്
അവരിൽ നിന്നും നിശ്ചിത കാലത്തേയ്ക്ക് തിരെഞ്ഞെടുക്കുന്ന
അധികാരികളാണ്…..
കാലാവധി കഴിഞ്ഞാൽ മേൽ പറഞ്ഞ അധികാരികളും സാധാ സന്യാസിനികളായി ജീവിതം നയിക്കുന്നു……
ഇതിനുമപ്പുറത്ത് എന്ത് ജനാധിപത്യമാണ് വേണ്ടത്……
പൊതുവായി ഒരു കൂട്ടായ്മയായി വസിക്കുന്ന അവരുടെ ഇടയിൽ സ്വകാര്യ സ്വത്ത് എന്നത് നിലനിൽക്കുന്നില്ല….
തങ്ങളുടെ അധികാരികളെ അനുസരിച്ചോളാം എന്ന വിധേയത്വം വേണ്ടാത്തവർ ആ സമൂഹത്തിൽ തുടരുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ……
ഒറ്റ ദിവസം കൊണ്ട് നീതി നിഷേധിക്കപ്പെട്ടതായി ചിത്രീകരിക്കുന്നവരോട് 2017 മുതൽ തുടങ്ങിയ പല വിഷങ്ങളിൽ ആ സന്യാസസമൂഹം കൃത്യമായ ഇടവേളകളിൽ വാണിംഗ് കൊടുത്തിരുന്നു…….
തുടർന്ന് വീണ്ടും തുടർന്നു കൊണ്ട് പോകുകയും ആ സന്യാസസമൂഹം അവരുടെ നടപടിയെടുക്കുകയും ചെയ്തു…..
സഭാ കോടതിയിൽ അപ്പീൽ നൽകി വാദങ്ങൾ നടത്തി അവിടെ ആ സന്യാസസമൂഹത്തിന്റെ നിയമ സംഹിത വച്ച് വാദങ്ങളെ പരിശോധിച്ച് അന്തിമ വിധി വന്നു….. ( ഒരു ഉദ്ദാഹരണമായി കേരളത്തിലെ കോടതിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ നടപടികളെ പരിശോധിക്കാൻ കേരള സർവ്വീസ് റൂൾസ് ആണ് കോടതി ഉപയോഗിക്കുന്നത് )
കത്തോലിക്കാ സഭയിൽ നിന്നല്ല മറിച്ച് ആ സന്യാസസമൂഹത്തിന്റെ നിയമ സംഹിത പാലിക്കാൻ തയ്യാറാകാതെ വന്നതിനാൽ ആ സന്യാസസമൂഹത്തിൽ അംഗമല്ലാതായിരിക്കുന്നു……
എന്നാൽ കത്തോലിക്കാ സഭയിൽ ഒരു സാധാ വിശ്വാസിയായി തുടരാവുന്നതാണ്…….
ഇതെല്ലാം അറിഞ്ഞിട്ടും ഇല്ലാത്ത നീതി വാങ്ങി കൊടുക്കാൻ നടക്കുന്നവരുടെ ലക്ഷ്യം നീതി വാങ്ങിക്കൊടുക്കലല്ല…..
അതിന്റെ പിന്നിലെ ലക്ഷ്യം എന്നത് ക്രൈസ്തവ സന്യാസം എന്ന സിസ്റ്റത്തെ തകർക്കുക എന്നതു തന്നെയാണ്…..
അതിലൂടെ കത്തോലിക്കാ സഭയെ തകർക്കുക…..
അതിനു കൂട്ടുകച്ചവടം തീർത്ത് ചുക്കാൻ പിടിക്കുന്നവരോട് ഒരു വാക്ക്…….
കാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലാകുന്നുണ്ട്……..
എത്രനാൾ നിങ്ങൾക്ക് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാകും…..
നീതിയല്ല തകർക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം……..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group