കൊച്ചി നഗരത്തിൽ ഗോസ്പൽ സംഗീതത്തിന്റെ അലകളുയർത്തുന്ന മാസ്മരിക സന്ധ്യ ഇന്ന്

കൊച്ചി : ജനമനസ്സുകളെ ഭക്തിസാന്ദ്രമാക്കുവാൻ ദൈവ സംഗീതത്തിന്റെ അലകളുയർത്തുന്ന സംഗീത സന്ധ്യ ഇന്ന് കൊച്ചിയിൽ.

രാജ്യാന്തര തലത്തിൽ പ്രശസ്തമായ ആറ് മ്യൂസിക് ബാൻഡുകളാണ് ഈ സംഗീത വിരുന്നിൽ പങ്കെടുക്കുന്നത്. അത്യന്താധുനികമായ ശബ്ദ- പ്രകാശ സംവിധാന ങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ സംഗീത നിശ ആരാധകർക്ക് മാസ്മരിക സംഗീത അനുഭവമായിരിക്കും സമ്മാനിക്കുക.

കേരള കത്തോലിക്കാ മെത്രാൻ സമിതി, ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ ‘കെയ്റോസ്’ എന്നിവരുടെ സഹകരണത്തോടെ ‘ഓൾ ഗോ റിഥം’ എന്ന പേരിൽ ‘സ്ട്രിംഗ് ഹെഡ്സ്’ മ്യൂസിക്ക് ഒരുക്കുന്ന സംഗീത സംഗമത്തിന് തൃക്കാക്കര ഭാരത മാതാ കോളേജ് ഗ്രൗണ്ടാണ് വേദി. ‘ശാലോം വേൾഡ്’ ടി.വിയാണ് പ്രോഗ്രാമിന്റെ ഇവന്റ് പാർട്ണർ.

പ്രശസ്തരായ സംഗീതജ്ഞരുടെ സാന്നിധ്യംതന്നെയാകും ‘ഓൾ ഗോ റിഥ’ത്തിന്റെ മുഖ്യ ആകർഷണം. രാവിലെ 10.00ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ സംഗീതവുമായി ബന്ധപ്പെട്ട വർക്ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സെമിനാറുകൾ, പ്രോ ലൈഫ് പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവയും നടക്കും.

വൈകീട്ട് 3.00നാണ് സംഗീത പരിപാടികൾ ആരംഭിക്കുക. രാജ്യാന്തരതലത്തിൽ പ്രശസ്തരായ വി.ജെ. ട്രാവൻ, ബെന്നി പ്രസാദ്, ഷെൽഡൻ ബംഗേര, മാസ്റ്റർ പ്ലാൻ, വോക്സ് ക്രിസ്റ്റി, ബ്രിഡ്ജ് മ്യൂസിക് എന്നീ മ്യൂസിക് ബാൻഡുകൾ പ്രോഗ്രാമിൽ അണിനിരക്കും.സംഗീതത്തിലൂടെ ആത്മീയ ജീവിതത്തിലേക്ക് യുവജനങ്ങളെ കൈപിടിച്ചു നയിക്കുക എന്നതാണ് സംഗീത സംഗമത്തിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ‘മൾട്ടി സിറ്റി’ ക്രിസ്റ്റ്യൻ മ്യൂസിക്ക് ഫെസ്റ്റിവെൽ കൂടിയാകും കൊച്ചിയിലെ ഈ സംഗീത സംഗമം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group