വിശുദ്ധ മദർ തെരേസ വിടപറഞ്ഞിട്ട് ഇന്ന് 25 വർഷം പൂർത്തിയായി. 1997 സെപ്റ്റംബർ അഞ്ചിനാണ് മദർ തെരേസ ഇഹലോക വാസം വെടിഞ്ഞത്. 87-ാം വയസിലായിരുന്നു ലോകത്തിനാകെ നൊമ്പരം പകർന്ന വിടവാങ്ങൽ.
അൽബേനിയയിൽ ജനിച്ച് ഇന്ത്യ കർമഭൂമിയാക്കി ഉപവി പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനിയായിരുന്നു മദർ തെരേസ. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ചു പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്കു സേവനങ്ങളുടെ പേരിൽ 1979ൽ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു.
2016 സെപ്റ്റംബർ നാലിനു മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. മദറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ലോകമെമ്പാടും അനുസ്മരണ പരിപാടികൾ നടക്കും.
കോൽക്കത്തിലും പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group