പ്രായമായവർക്കു വേണ്ടിയുള്ള ദിനമായ ഇന്ന് നമുക്ക് ദണ്ഡവിമോചനം സ്വീകരിക്കാം

ഇന്ന് ആഗോള കത്തോലിക്കാ സഭ മുത്തശ്ശീ മുത്തച്ഛന്മാർക്കും പ്രായമായ വ്യക്തികൾക്കുമായുള്ള ദിനം ആചരിക്കുകയാണ്. എല്ലാ വർഷവും ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച നടക്കുന്ന ഈ പ്രത്യേക ആചരണം പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ അന്നയുടെയും യോവാക്കിമിന്റെയും തിരുനാളിന്റെ പശ്ചാത്തലത്തിലാണ് കൊണ്ടാടുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ ദിനത്തിൽ മുതിർന്നവർക്കായി പ്രാർത്ഥിക്കുകയും പ്രായമായവരെ സന്ദർശിക്കുകയും ചെയ്യുന്നവർക്ക് കത്തോലിക്കാ സഭ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നിർവ്വചിച്ചിരിക്കുന്നതുപോലെ, ഒരു പൂർണ്ണദണ്ഡവിമോചനം, ഇതിനകം ക്ഷമിക്കപ്പെട്ട പാപങ്ങൾ നിമിത്തമുള്ള താൽക്കാലിക ശിക്ഷയുടെ ദൈവമുമ്പാകെയുള്ള ഒരു മോചനമാണ്. കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ ദണ്ഡവിമോചനം സാധ്യമാകും. ഈ വിധത്തിൽ നേരിട്ടോ, മാധ്യമങ്ങളിലൂടെയോ പ്രായമായവരെയും പ്രയാസത്തിൽ കഴിയുന്നവരെയും സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനം ലഭ്യമാകുമെന്ന് മാർപാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group