ആഗോള കത്തോലിക്കാ സഭ നാലാമത് മുത്തശ്ശി- മുത്തശ്ശൻമാരുടെ ലോക വാർഷിക ദിനമായി ആചരിക്കുന്ന ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ തിരുസഭയിലെ ഓരോ അംഗങ്ങള്‍ക്കും സുവര്‍ണ്ണാവസരം.
വയോധികരും, രോഗികളോ, തനിയെ കഴിയുന്നവരോ, അംഗവൈകല്യങ്ങൾ ഉള്ളവരോ ആയ സഹോദരങ്ങളെ സന്ദർശിക്കാനായി മതിയായ സമയം ചിലവഴിക്കുന്ന വിശ്വാസികൾക്ക് സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് പരിശുദ്ധ സിംഹാസനം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും, ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ അവസരമുണ്ട്.
ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദ്ദിനാൾ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m