ഫാത്തിമാ നാഥയുടെ തിരുനാൾ ദിനമായ ഇന്ന് യു.എസിൽ ഉപവാസ പ്രാർത്ഥനാ ദിനം

തിരുസഭ ഫാത്തിമാ നാഥയുടെ തിരുനാൾ ആഘോഷിക്കുന്ന മേയ് 13ന് (ഇന്ന് ) അമേരിക്കയ്ക്കു വേണ്ടി ഉപവാസ പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതി.

ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് സൂചന നൽകുന്ന യു.എസ് സുപ്രീം കോടതിയുടെ കരടുരേഖ ചോർന്നതിനെ തുടർന്ന് ഉടലെടുത്ത അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് മെത്രാൻ സമിതിയുടെ ഈ ആഹ്വാനം.

അഞ്ച് നിയോഗങ്ങളും ഇതിനായി സഭാ നേതൃത്വം കൈമാറിയിട്ടുണ്ട്.

കത്തോലിക്കരെന്ന നിലയിൽ പ്രാർത്ഥനകളാലും ആവശ്യമുള്ളവർക്ക് സഹായമേകിയും ക്രിസ്തീയ സാക്ഷ്യം നൽകണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് മെത്രാൻ സമിതി ഉപവാസത്തിനും ജപമാല പ്രാർത്ഥനയ്ക്കും പങ്കുചേരാൻ രാജ്യമെമ്പാടുമുള്ള കത്തോലിക്കരെ ക്ഷണിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group